ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറില്‍ കൂറ്റന്‍ മരംവീണ് മെക്കാനിക് മരിച്ചു

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിലേക്ക് കൂറ്റന്‍ തണല്‍മരം മറിഞ്ഞുവീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ദാരുണമായി മരിച്ചു. ആലുവ അസീസികവലയില്‍ ദേശത്ത് വീട്ടില്‍ സുരേഷ് (46)ആണ് മരത്തിനടിയില്‍ ഞെരിഞ്ഞമര്‍ന്ന് മരിച്ചത്. സുരേഷിന്റെ അരഭാഗം പൂര്‍ണമായും തകര്‍ന്നു. മരത്തിന്റെ വന്‍ ശിഖരം തലയിലടിച്ചശേഷം മടിയിലേക്കു പതിക്കുകയായിരുന്നു. സ്‌കൂട്ടറിന്റെ മധ്യഭാഗത്താണ് മരം വീണത്.
ആലുവ പവര്‍ഹൗസില്‍നിന്ന് ഗവ. ആശുപത്രിയിലേക്കുള്ള റോഡില്‍ പഴയ എക്‌സൈസ് ഓഫീസിനു സമീപം റോഡരികില്‍ നിന്ന വലിയ തണല്‍മരമാണ് ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ കാറ്റില്‍ കടപുഴകിയത്. സുരേഷ് ജോലിചെയ്യുന്ന ആലുവ ഗവ. ആശുപത്രിക്കവലയിലെ ജയ്‌സണ്‍സ് സ്‌കൂട്ടര്‍ വര്‍ക്‌ഷോപ്പില്‍നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ മൂന്നു മണിയോടെയായിരുന്നു അപകടം. വര്‍ക്‌ഷോപ്പിന് വിളിപ്പാടകലെയായിരുന്നു ദുരന്തം. സംഭവസ്ഥലത്തുവച്ച് ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആശുപത്രിയില്‍ എത്തിക്കുംമുമ്പേ മരിച്ചു. മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ആലുവ എസ്എന്‍ പുരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു സുരേഷ്. ഭാര്യ: സിനി. മക്കളായ നീരജയും നിഖിലയും വിദ്യാധിരാജ സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്. ഇന്നലെ അപകടം സംഭവിച്ച സ്ഥലത്തിനു മുന്നൂറു മീറ്റര്‍ മാറി കഴിഞ്ഞദിവസവും മരംവീണിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























