ഗായിക മൃദുല വാര്യര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി

ഗായിക മൃദുല വാര്യര്‍ അമ്മയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മൃദുല പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും മകളും സുഖമായിരിക്കുന്നു. റിയാലിറ്റി ഷോകളിലൂടെയാണ് മൃദുലയെ മലയാളി പരിചയപ്പെടുന്നത്. എം ജയചന്ദ്രന്റെ സംഗീതം നല്‍കിയ കളിമണ്ണിലെ ലാലീ ലാലീ എന്ന താരാട്ടു പാട്ടാണ് പിന്നണി ഗായികയായി ചുവടുറപ്പിക്കുവാന്‍ മൃദുലയ്ക്ക് പിന്തുണയായത്. മനോഹരമായ താരാട്ടു പാട്ടും ആലാപനവും മലയാളിയുടെ മനസില്‍ പതിഞ്ഞു പോയി. പിന്നീട് ഇളയരാജയുടെ ഈണത്തിലും മൃദുല ഗാനമാലപിച്ചു. ആയുര്‍വേദ ഡോക്ടറായ അരുണ്‍ വാര്യറാണ് ഭര്‍ത്താവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























