ലോട്ടറിയടിച്ച യുവാവ് ലോട്ടറി വില്‍പനക്കാരനു തന്നെ തുക തിരികെ നല്‍കി

ഒരു പത്തൊന്‍പത് വയസുകാരന് ലോട്ടറി അടിച്ചാല്‍ എന്ത് ചെയ്യും? വലിയ തുകയൊന്നുമല്ല 5000 രൂപയേ ഉള്ളൂ. 30 രൂപയുടെ ലോട്ടറിക്ക് 5000 രൂപ കിട്ടയപ്പോള്‍ വിഷ്ണു ആ പണം ലോട്ടറി തന്നയാള്‍ക്കു തന്നെ തിരികെ നല്‍കി! തളിപ്പറമ്പിന് സമീപം മുയ്യം മുണ്ടേരി സ്വദേശിയായ ജി.മുരളിയുടെ മകന്‍ ടി.ഒ.വിഷ്ണു മുരളിയാണ് ഭാഗ്യക്കുറി കടാക്ഷിച്ചപ്പോള്‍ അത് വേണ്ടെന്നു വച്ചത്. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനത്തില്‍ സജീവമായ വിഷ്ണു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ സേവനത്തിനു ശേഷം മടങ്ങുകയായിരുന്നു.
അവശ നിലയിലുള്ള അറുപത് വയസ്സു തോന്നിക്കുന്ന വയോധിക വിഷ്ണു കാല്‍ടെക്‌സ് ജംക്ഷനില്‍ നില്‍ക്കുമ്പോഴാണ് സമീപത്തെത്തി ലോട്ടറി ടിക്കറ്റ് വാങ്ങുവാന്‍ ആവശ്യപ്പെട്ടത്. താന്‍ ലോട്ടറി വേണ്ടെന്നു പറഞ്ഞൊഴിയാന്‍ ശ്രമിച്ചു. രാവിലെ ഭക്ഷണം കഴിച്ചിട്ടില്ലെന്നും പട്ടിണിയാണെന്നും വയോധിക. ജീന്‍സിന്റെ പോക്കറ്റില്‍ കയ്യിട്ട വിഷ്ണുവിനോട് ഒരു കീറിയ അന്‍പതുരൂപ ചിരിച്ചു. എന്തായാലും ടിക്കറ്റ് എടുത്തു. അവര്‍ക്ക് അധികമായി ഒരു പത്തുരൂപ പോലും കൊടുക്കാനായില്ലല്ലോ എന്ന് വിഷ്ണുവിന്റെ മനസില്‍ കനം വച്ചുകിടന്നു.
കണ്ണൂര്‍ നഗരത്തില്‍ കറങ്ങിയപ്പോള്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വയോധിക നില്‍ക്കുന്നത് കണ്ടു. ടിക്കറ്റ് തിരികെഎല്‍പ്പിച്ച് സമ്മാനത്തുക തിരിച്ചു നല്‍കി. എന്തെങ്കിലും നല്ലതു ചെയ്യണം എന്നു വിചാരിച്ചാല്‍ അതിനുള്ള വഴി ലോട്ടറിയായും വരുമെന്നാണ് വിഷ്ണു പക്ഷം. സ്റ്റു!ഡന്‍സ് ഇന്‍ പാലിയേറ്റീവ് കെയറിന്റെ ജില്ലാ സെക്രട്ടറിയും ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ പ്രവര്‍ത്തകനുമായ വിഷ്ണു രണ്ട് വര്‍ഷത്തോളമായി സാന്ത്വന പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിന്റെ പ്രചോദനത്തിലാണ് ലഭിച്ച സമ്മാന തുക ഉപേക്ഷിക്കാന്‍ വിഷ്ണുവിന് പ്രേരണയായതും. ഇപ്പോള്‍ തളിപ്പറമ്പ് നാഷ്ണല്‍ ഇലക്ട്രോണിക്‌സില്‍ ജീവനക്കാരാണ് വിഷ്ണു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന പിതാവും മാതാവ് പത്മാവതിയും സഹോദരി അശ്വതിയും വിഷ്ണുവിന്റെ സ്വാന്തന പരിപാലന പ്രവര്‍ത്തനങ്ങളില്‍ എന്നും പിന്തുണയുമായുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























