ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനെ ജിഷയുടെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി

ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ രാവിലെ 6.25ഓടെ തെളിവെടുപ്പിനായി ജിഷയുടെ വീട്ടിലെത്തിച്ചു. വന്‍ പൊലീസ് സംഘത്തിന്റെ കാവലില്‍ പ്രതിയെ കറുത്ത തുണികൊണ്ട് മുഖവും തലയും മറച്ചാണ് ജിഷയുടെ വീടിന് മുന്നിലെത്തിച്ചത്. അമീര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ ജനങ്ങള്‍ തിങ്ങി കൂടിയതിനാല്‍ തെളിവെടുപ്പ് നടത്താനായില്ല. ജനങ്ങള്‍ തിങ്ങി കൂടിയതിനാല്‍ ലോഡ്ജിനുള്ളില്‍ കയറണ്‍ പറ്റാതെ അന്വേഷണ സംഘം അമീറിനെയും കൊണ്ട് ആലുവയിലേക്കു മടങ്ങുകയായിരുന്നു.
കേസ് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പിമാരായ സോജന്‍, കെ. സുദര്‍ശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്. വീടിന് മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തിയ ശേഷം പൊലീസ് സംഘം അമീറില്‍ നിന്ന് ഇവിടെ എത്തിയ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സീല്‍ ചെയ്തിരുന്ന വീട് തുറന്ന് പ്രതിയെ വീടിനകത്തേക്ക് കൊണ്ടുപോയി പത്തു മിനിറ്റോളം തെളിവെടുത്ത ശേഷം പിന്‍വാതിലിലൂടെ പുറത്തിറക്കി വീടിന് സമീപത്തെ കനാല്‍ പരിസരത്തേക്കും കൊണ്ടുപോയി.20 മിനിറ്റോളം വീടിന് സമീപത്ത് തെളിവെടുത്ത ശേഷം അമീര്‍ പെരുമ്പാവൂര്‍ വൈദ്യശാലപ്പടിയിലെ താമസ സ്ഥലത്തേക്ക് വരുന്നതിനിടെ ഭക്ഷണം കഴിച്ച ഹോട്ടലും പൊലീസിന് കാണിച്ചുകൊടുത്തു.
ലോഡ്ജിന് മുന്നില്‍ ജനം തടിച്ചുകൂടിയതിനാല്‍ ഏറെ പണിപ്പെട്ടാണ് ഇയാളെ വാഹനത്തില്‍ നിന്ന് പുറത്തിറക്കിയത്. തിരക്ക് കാരണം ലോഡ്ജിന് മുന്നില്‍ ഒരു മിനിറ്റോളം നിന്ന ശേഷം അകത്ത് കയറാനാകാതെ പ്രതിയുമായി പൊലീസ് സംഘം ആലുവ പൊലീസ് ക്ലബ്ബിലേക്ക് മടങ്ങുകയായിരുന്നു.
അമീറിന്റെ പൊലീസ് കസ്റ്റഡി 30 നു അവസാനിക്കുമെന്നതിനാല്‍ അതിനു മുന്പ് പരമാവധി വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.കൊലപാതകത്തിന് ഉപയോഗിച്ച കത്തി വീടിന് സമീപത്തെ മരച്ചുവട്ടിലേക്ക് എറിഞ്ഞുകളഞ്ഞെന്നും കൈയ്യിലുണ്ടായിരുന്ന മദ്യക്കുപ്പി വീടിന് സമീപത്തെ കനാലില്‍ എറിഞ്ഞെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതക സമയത്ത് ഇയാള്‍ ധരിച്ചിരുന്ന മഞ്ഞ ടീ ഷര്‍ട്ടും ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. കേസില്‍ പൊലീസ് കാണുന്ന ഏറ്റവും ദുര്‍ബലമായ ഘടകവും ഇതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























