സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി

സംസ്ഥാനത്ത് അടുത്ത 24 മണിക്കുറിനുള്ളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണകേന്ദ്രം. വിവിധയിടങ്ങിളില്‍ 7 സെന്റി മീറ്റര്‍ മുതല്‍ 15 സെന്റി മീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്നാണു റിപ്പോര്‍ട്ടുകള്‍.
കന്യാകുമാരി ഭാഗത്തു രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണു കാലവസ്ഥ വ്യതിയാനത്തിനു കാരണം. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും കാലവസ്ഥ നീരിക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























