റിസര്‍വ് ബാങ്ക് മുന്‍ജീവനക്കാരനെ തട്ടികൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ പിടിയിലായി

റിസര്‍വ് ബാങ്ക് മുന്‍ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചു മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ രണ്ടുപേര്‍ പിടിയിലായി. ആര്യനാട് ശാസ്താ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അനില്‍കുമാര്‍ എന്ന അനി (42), ആര്യനാട് തോളൂര്‍ മേലെച്ചിറ സ്വദേശി ബൈജു എന്ന കണ്ണന്‍ (40) എന്നിവരെയാണു മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21നാണു വിളവൂര്‍ക്കല്‍ മലയം വേങ്കൂര്‍ സ്വദേശി മോഹന്‍കുമാറിനെ (62) പ്രതികള്‍ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട് മധുരയില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്. തടിക്കച്ചവടത്തിലേര്‍പ്പെട്ടിരുന്ന മോഹന്‍കുമാര്‍ മധുരയ്ക്കു സമീപം നാലു ലക്ഷത്തിനു മരം വാങ്ങിയിരുന്നു.
ഇതു നാലര ലക്ഷത്തിനു വാങ്ങാമെന്ന പേരില്‍ പ്രതികള്‍ മോഹന്‍കുമാറിനെ ഫോണില്‍ ബന്ധപ്പെട്ടു മധുരയില്‍ വിളിച്ചു വരുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
മധുര ബസ് സ്റ്റാന്‍ഡിലെത്തിയെ മോഹന്‍കുമാറിനെ പ്രതികള്‍ കാറില്‍ ഒളിസങ്കേതത്തില്‍ കൊണ്ടുപോയി. തുടര്‍ന്നു നാലു ദിവസം താമസിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ശനിയാഴ്ച മോഹന്‍കുമാറിന്റെ ഭാര്യയെ ഫോണ്‍ വിളിച്ച് അഞ്ചുലക്ഷം മോചനദ്രവ്യം പ്രതികള്‍ ആവശ്യപ്പെട്ടു. പണമെത്തിച്ചില്ലെങ്കില്‍ ഭര്‍ത്താവിനെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. വിമലയുടെ പരാതിയെ തുടര്‍ന്നു കാട്ടാക്കട സിഐ ബിനുകുമാര്‍, മലയിന്‍കീഴ് എസ്‌ഐ ഷൈന്‍കുമാര്‍, സിപിഒമാരായ സുനില്‍, നെവില്‍ എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തില്‍ പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























