അരങ്ങിന്റെ ആചാര്യന് ഇന്ന് വിട, പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം സംസ്‌കാരചടങ്ങുകള്‍ നടക്കും

കാവാലം എന്ന കൊച്ചുഗ്രാമത്തെ കളിയരങ്ങിന്റെ പര്യായമാക്കിയ ആചാര്യന് പമ്പയാറിന് തീരത്തെ മണ്ണില്‍ ഇനി നിത്യനിദ്ര. നാടിന്റെ സംസ്‌കൃതിയെ അരങ്ങത്ത് നാട്യപ്രദാന കലയാക്കി വളര്‍ത്തിയ കാവാലം നാരായണപ്പണിക്കരുടെ സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം നടക്കും.
തിരുവനന്തപുരം തൃക്കണ്ണാപുരത്തെ വസതിയില്‍നിന്ന് ചൊവ്വാഴ്ച രാവിലെ 6.30ഓടെ അദ്ദേഹത്തിന്റെ ഭൗതികശരീരം കാവാലത്ത് എത്തിച്ചു. രാവിലെ ഏഴു മുതല്‍ തറവാടായ ചാലയില്‍ വീട്ടില്‍ ആരംഭിച്ച പൊതുദര്‍ശനം പുരോഗമിക്കുകയാണ്. 2.30ഓടെ വിലാപയാത്രയായി കാവാലത്തിന്റെ വസതിയായ പമ്പയാറിന് തീരത്തെ ശ്രീഹരിയിലേക്ക് കൊണ്ടുപോകും.
4.30ന് സംസ്‌കാര ചടങ്ങുകള്‍ തുടങ്ങും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും ചടങ്ങ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























