എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന പരാതി സ്വീകരിച്ച എസ്‌ഐക്ക് സ്ഥലം മാറ്റം

കൊല്ലം എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതി സ്വീകരിച്ച വെസ്റ്റ് എസ്‌ഐ എന്‍.ഗിരീഷിനെ സ്ഥലം മാറ്റി. ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റം. സിറ്റി പൊലീസ് കമ്മിഷണര്‍ എസ്.സതീഷ് ബിനോയാണ് നടപടിയെടുത്തത്. സംഭവത്തില്‍ എസ്‌ഐയുടെ ഭാഗത്തു വീഴ്ച സംഭവിച്ചതായി സ്‌പെഷല്‍ ബ്രാഞ്ച് എസിപി റെക്‌സ് ബോബി അര്‍വിന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യം അദ്ദേഹം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പൊതുചടങ്ങുകളിലും മണ്ഡലത്തിലും എംഎല്‍എയെ കാണാനില്ലെന്ന ആരോപണങ്ങളെ തുടര്‍ന്നാണു യൂത്ത് കോണ്‍ഗ്രസ് അസംബ്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം വെസ്റ്റ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഇതു സ്വീകരിച്ച എസ്‌ഐ നിയമപ്രകാരം രസീത് നല്‍കുകയും ചെയ്തു. ഇതിന്റെ വാര്‍ത്തയ്‌ക്കൊപ്പം ഈ രസീതു കൂടി ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതോടെയാണു സംഭവം വിവാദമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























