നാടകാചാര്യന് നാടിന്റെ യാത്രാമൊഴി

അന്തരിച്ച നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ക്ക് നാടിന്റെ യാത്രാമൊഴി. ആരാധകരും ശിഷ്യരുമടക്കം നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ കവാലത്തിന് പിറന്നനാട് യാത്രാമൊഴിയേകി. സ്വദേശമായ കാവാലത്തെ മേനോന്‍പറമ്ബ് പുരയിടത്തിലെ ശ്രീഹരി വീട്ടിലൊരുക്കിയ ചിതയില്‍ മകന്‍ കാവാലം ശ്രീകുമാര്‍ അഗ്‌നിപകര്‍ന്നു.
പൂര്‍ണ സംസ്ഥാന ബഹുമതിയോടെയായിരുന്നു സംസ്‌കാരം. മകന്‍ ഹരികൃഷ്ണന്‍ അന്ത്യവിശ്രമംകൊള്ളുന്ന ഭാഗത്തുതന്നെയായിരുന്നു ചിതയൊരുക്കിയത്. മൃതദേഹം ചൊവ്വാഴ്ച രാവിലെ ഏഴ് മണിമുതല്‍ തന്നെ ചാലയില്‍ പൊതുദര്‍ശത്തിന് വെച്ചിരുന്നു.
ചലച്ചിത്ര, സാഹിത്യ, സാംസ്‌കാരിക മേഖലയില്‍ നിന്നുളള നിരവധി പ്രമുഖര് ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ചാലയിലെ വസതിയില്‍ എത്തിയിരുന്നു. ഞായറാഴ്ച തൃക്കണ്ണാപുരത്തെ വസതിയായ ഹരിശ്രീയിലായിരുന്നു കാവാലത്തിന്റെ അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























