നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്, ഒ. രാജഗോപാലിന്റെ വോട്ട് നിര്‍ണായകം

നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. രാവിലെ 9.30നു സ്പീക്കറുടെ ചേംബറിലാണു തെരഞ്ഞെടുപ്പ്. എല്‍ഡിഎഫിലെ വി. ശശിയും യുഡിഎഫ് സ്ഥാനാര്‍ഥി ഐ.സി. ബാലകൃഷ്ണനുമാണു സ്ഥാനാര്‍ഥികള്‍. ഇപ്പോഴത്തെ കക്ഷിനില അനുസരിച്ചു വി. ശശിക്കാണു വിജയസാധ്യത. ചിറയിന്‍കീഴില്‍നിന്നുള്ള സിപിഐ പ്രതിനിധിയാണു വി. ശശി.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഒരു വോട്ട് ഇടതുമുന്നണിയിലെ പി. ശ്രീരാമകൃഷ്ണനു ലഭിച്ചിരുന്നു. വോട്ട് ചോര്‍ച്ച തടയാന്‍ യുഡിഎഫ് വിപ്പ് വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ എല്‍ഡിഎഫിന് വോട്ട് ചെയ്ത ബിജെപി അംഗം ഒ. രാജഗോപാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാണ്.
കൂടാതെ, വിവിധ നിയമസഭാ സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പിനും നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി. പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റി, പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച കമ്മിറ്റി, ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി എന്നിവയിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പിനാണു വിജ്ഞാപനം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനകം പത്രിക സമര്‍പ്പിക്കണം. വോട്ടെടുപ്പ് ആവശ്യമായി വന്നാല്‍ ജൂലൈ 14നു വോട്ടെടുപ്പു നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























