നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി വി. ശശിയെ തെരഞ്ഞെടുത്തു

നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി എല്‍ഡിഎഫിലെ വി. ശശിയെ തെരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി ഐ. സി. ബാലകൃഷ്ണനെ പരാജയപ്പെടുത്തിയാണ് ശശി ഡെപ്യൂട്ടി സ്പീക്കറായത്. ചിറയിന്‍കീഴില്‍നിന്നുള്ള സിപിഐ പ്രതിനിധിയാണു വി. ശശി. രാവിലെ 9.30നു സ്പീക്കറുടെ ചേംബറിലായിരുന്നു തെരഞ്ഞെടുപ്പ്.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു അനുകൂലമായി വോട്ടു ചെയ്ത ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ ഇത്തവണ വോട്ട് ചെയാന്‍ എത്തിയില്ല. സ്വകാര്യ ആവശ്യങ്ങള്‍ക്ക് പാലക്കാടായതിനാലാണ് എത്താത്തതെന്ന് അദ്ദേഹം അറിയിച്ചതായാണ് വിവരങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























