സ്‌കൂളുകളില്‍ ഇനിമുതല്‍ പ്രഭാത ഭക്ഷണവും വിതരണം ചെയ്യുന്ന പദ്ധതിക്ക് തദ്ദേശ വകുപ്പ് ഒരുങ്ങുന്നു

സംസ്ഥാനത്തെ പ്രൈമറി സ്‌കൂളുകളില്‍ ഇനി മുതല്‍ പ്രഭാത ഭക്ഷണം നല്‍കാന്‍ തദ്ദേശ വകുപ്പിന്റെ പുതിയ പദ്ധതി. രാവിലെ ആവശ്യത്തിന് ഭക്ഷണം കഴിക്കാതെ കുട്ടികള്‍ സ്‌കൂളുകളില്‍ എത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് പദ്ധതി ലക്ഷ്യം. ഭക്ഷണ കുറവ് കാരണം കുട്ടികള്‍ അസംബ്ലിയില്‍ ഉള്‍പ്പെടെ കുഴഞ്ഞു വീഴുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയായതിനാലാണ് പുതിയ പദ്ധതി രൂപീകരിക്കാന്‍ പ്രേരണയായത്.
ഗവ.എല്‍.പി സ്‌കൂളുകളിലാണ് ആദ്യഘട്ടത്തില്‍ പ്രഭാത ഭക്ഷണ വിതരണം നടത്തുക. അതിനായി തദ്ദേശ സ്ഥാപനങ്ങളുടെ ഈ വര്‍ഷത്തെ പദ്ധതിയില്‍ തുക വകയിരുത്താന്‍ സംസ്ഥാന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.മന്ത്രി കെ.ടി ജലീലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം എന്ന നിര്‍ദേശം മുന്നോട്ടു വച്ചത്.
പലയിടത്തും പി.ടി.എ യുടെ സഹകരണത്തോടെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് വരെ ഉച്ച ഭക്ഷണം നല്‍കി വരുന്നുണ്ട്. ച ഭക്ഷണ പദ്ധതിക്ക് വിദ്യാഭ്യാസി വകുപ്പിന്റെ ഫണ്ടാണ് ചെലവഴിക്കുന്നത്. പ്രഭാത ഭക്ഷണത്തിന്റെ ചെലവ് പൂര്‍ണമായും തദ്ദേശ വകുപ്പായിരിക്കും വഹിക്കുക. ഹോസ്റ്റലില്‍ താമസിച്ചു പടിക്കുന്നവരൊഴികെ ഉള്ള പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് വകുപ്പിന്റെ പണം ഉപയോഗിച്ച ഇപ്പോള്‍ സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം നല്‍കുന്നുണ്ട്. ഈ അധ്യയന വര്‍ഷം തന്നെ പദ്ധതി നടപ്പാക്കാനാണു വകുപ്പിന്റെ ശ്രമം. പുതിയ പദ്ധതി രണ്ടാം ഘട്ടത്തോടെ മുഴുവന്‍ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ടെന്നു മന്ത്രി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























