ജിഷ വധക്കേസ്; പോലീസ് അമീറുള്‍ ഇസ്ലാമിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നു?

ജിഷ വധക്കേസില്‍ അറസ്റ്റിലായ പ്രതി അസം സ്വദേശി അമീറുള്‍ ഇസ്ലാമിനെ കാഞ്ചുപുരത്ത് എത്തിച്ച് തെളിവെടുക്കും. കാഞ്ചിപുരത്തുനിന്നാണ് അമീര്‍ പിടിയിലായത്. അമീറുമായി അന്വേഷണ സംഘം പുലര്‍ച്ചെ മൂന്നരയ്ക്ക് കാഞ്ചിപുരത്തേക്ക് പുറപ്പെട്ടത്.
അമീറിനെ ഇന്നലെ പെരുമ്പാവൂരില്‍ ജിഷയുടെ വീട്ടിലും കൊലപാതകത്തിനു ശേഷം ഭക്ഷണം കഴിക്കാന്‍ കയറി ഹോട്ടലിലും എത്തിച്ച് തെളിവെടുത്തിരുന്നു. ജനക്കൂട്ടം തടസ്സം സൃഷ്ടിച്ചതിനാല്‍ താമസസ്ഥലത്ത് എത്തിച്ച് തെളിവെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ജിഷയുടെ ശരീരത്തില്‍ നിന്നും വീട്ടിലെ വാതില്‍ കൊളുത്തില്‍ നിന്നും ലഭിച്ച രക്ത സാംപിള്‍ അമീറിന്റെ തന്നെയാണെന്ന് അന്വേഷണ സംഘം ഡി.എന്‍.എ പരിശോധനയിലൂടെ സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഫോറന്‍സിക് സയന്‍സ് ലാബിലാണ് പരിശോധന നടത്തിയത്.
കൊലപാതകത്തിനു ശേഷം നാടുവിടാന്‍ അമീറിനെ സഹായിച്ചത് സഹോദരന്‍ ബദര്‍ ഉള്‍ ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് പിടിയിലായ ഇയാള്‍ ഇക്കാര്യങ്ങള്‍ പോലീസിനോട് സമ്മതിച്ചു. പെരുമ്പാവൂരിലെ കമ്പനിക്കു സമീപത്തുനിന്നും ഓട്ടോയില്‍ കയറിയ ആലുവയില്‍ എത്തിയ അമീറിനെ ഓട്ടോ െ്രെഡവര്‍ ഷംസുദ്ദീനും തിരിച്ചറിഞ്ഞിരുന്നു.
പൊലീസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് പ്രതിക്ക് അനായാസം രക്ഷപെടാന്‍ അവസരം ഒരുങ്ങിയേക്കുമെന്നാണ് വ്യക്തമാകുന്നത്. കാരണം നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നതെങ്കിലും പ്രതിക്ക് ശിക്ഷവാങ്ങി നല്‍കാന്‍ പാകത്തിന് തെളിവുകള്‍ ലഭ്യമാകുന്നില്ലെന്നാണ് പ്രധാന കാര്യം. കൊല നടത്തിയെന്ന് പറയുന്ന കത്തി ഇതുവരെ കണ്ടെടുക്കാന്‍ പൊലീസിന് സാധിച്ചില്ല. ഇപ്പോള്‍ കണ്ടെടുത്തു എന്ന് പറയുന്ന കത്തിയുടെ കാര്യത്തിലും ഒരുപാട് ദുരൂഹതകള്‍ നിലനില്‍ക്കുന്നു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാറിനെ വെട്ടിലാക്കി എസ് കത്തി വിവാദത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് പൊലീസിന്റെ പുതിയ നീക്കങ്ങളെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
അതിനിടെ ഇന്നലെ പ്രതിയെ ഹാജരാക്കി തിരിച്ചറിയല്‍ പരേഡ് നടത്തിയപ്പോള്‍ അമ്മയും സഹോദരിയും അമീറുല്‍ ഇസ്സാമിനെ തിരിച്ചറിഞ്ഞില്ല. അമീറിനെ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു. തിരിച്ചറിയല്‍ പരേഡ് എന്ന നിലയിലല്ല ഇരുവരെയും അന്വേഷണ സംഘം ആലുവയിലെ പൊലീസ് ക്ലബ്ബില്‍ അമീറിന്റെ മുന്നിലെത്തിച്ചത്. മകളെ കൊലപ്പെടുത്തിയ ആളെ കാണണമെന്ന രാജേശ്വരിയുടെ അപേക്ഷ പരിഗണിച്ചാണ് ഇവരെ അമീറിന് മുന്നിലെത്തിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് രാജേശ്വരിയെയും ദീപയെയും പൊലീസ് ക്ലബ്ബിലെത്തിച്ചത്. മറ്റുള്ളവരുടെ കൂടെ നിന്ന പ്രതിയെ ഇരുവരും ആദ്യം തിരിച്ചറിഞ്ഞില്ല. പിന്നീട് പൊലീസ് അമീറിനെ രാജേശ്വരിക്ക് കാണിച്ചു കൊടുക്കുകയായിരുന്നു. അമീറിനെ കണ്ടപ്പോള്‍ എന്തിനു വേണ്ടിയാണ് ഇത് ചെയ്തതെന്ന് രാജേശ്വരി അവനോട് ചോദിച്ചു. ആദ്യം മിണ്ടാതെ നിന്ന അമീര്‍ പിന്നീട് 'അങ്ങനെ ചെയ്തുപോയി' എന്ന മറുപടിയും നല്‍കി.
കൊല നടന്നു രണ്ടു ദിവസത്തിനു ശേഷം സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയ വലിയ കറിക്കത്തി ഉപയോഗിച്ചാണു പ്രതി അമീറുള്‍ ഇസ്ലാം കൊല നടത്തിയതെന്നാണു പൊലീസ് നിഗമനത്തില്‍ എത്തിയിരിക്കുന്നത്. കത്തി നേരത്തെ പൊലീസ് പരിശോധിച്ചിരുന്നെങ്കിലും രക്തക്കറ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കത്തിയുടെ മരപ്പിടി അഴിച്ചു പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ രക്തക്കറ കണ്ടെത്തിയത്. ഇതിന്റെ സാംപിള്‍ ജിഷയുടെ രക്തവുമായി താരതമ്യ പഠനം നടത്താന്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. എന്നാല്‍ ഈ പൊലീസ് നടപടി എത്രകണ്ട് വിശ്വസനീയമാണെന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
അമീര്‍ അറസ്റ്റിലായതിനു ശേഷം ഇരിങ്ങോളിലെ ഇയാളുടെ താമസ സ്ഥലത്തിനു സമീപമുള്ള കെട്ടിടത്തിന്റെ ടെറസില്‍ ഒരു കത്തി കണ്ടെത്തിയിരുന്നെങ്കിലും കൊല നടത്തിയ കത്തി അതല്ലെന്നു ഫൊറന്‍സിക് പരിശോധനയില്‍ ബോധ്യപ്പെട്ടു. ഇതോടെയാണ് ആദ്യം കണ്ടെത്തിയ കത്തിയുടെ പിടി അഴിച്ചു പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇന്നലെ സംഭവ സ്ഥലത്തു തെളിവെടുപ്പിനു കൊണ്ടു വന്നപ്പോള്‍ കൊലയ്ക്കു ശേഷം കത്തി ഉപേക്ഷിച്ച സ്ഥലം പ്രതി അമീര്‍ ചൂണ്ടിക്കാണിച്ചിരുന്നു. സംഭവത്തിനു രണ്ടു ദിവസത്തിനു ശേഷം അതേ സ്ഥലത്തു നിന്നാണു പൊലീസിനു കത്തി കിട്ടിയത്. ഇന്നലെ പുലര്‍ച്ചെ വട്ടോളിപ്പടിയിലെ കനാല്‍ പുറമ്പോക്കിലെ ജിഷയുടെ വീട്ടില്‍ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു.
കൊലനടന്ന ദിവസം രാത്രി തന്നെ അമീര്‍ പെരുമ്പാവൂര്‍ വല്ലത്തു ജോലി ചെയ്യുന്ന സഹോദരന്‍ ബദറുല്‍ ഇസ്ലാമിനെ കണ്ടിരുന്നു. അമീറിന്റെ ആക്രമണത്തില്‍ ഒരു യുവതി കൊല്ലപ്പെട്ട വിവരം ആദ്യ ദിവസം മുതല്‍ ബദറിന് അറിയാമായിരുന്നു. നാട്ടിലേക്കു മടങ്ങാന്‍ പണം ചോദിച്ച അമീറിനു മറ്റൊരാളുടെ പക്കല്‍ നിന്നു പണം കടം വാങ്ങി നല്‍കിയത് ബദറാണ്. പണം നല്‍കിയ ആള്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. പ്രതിയെ സംരക്ഷിച്ചതിന് ബദറിനെതിരെ കുറ്റം ചുമത്താമെങ്കിലും പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ബദറിനെ മാപ്പു സാക്ഷിയാക്കാനും സാധ്യതയുണ്ട്.
കേസിലെ പ്രധാന തെളിവായി പൊലീസ് ചൂണ്ടിക്കാട്ടുന്നത് ഡിഎന്‍എ ഫലമാണ്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നിന്ന് ഡി.എന്‍.എ. പരിശോധനാ ഫലം കോടതിയിലേക്ക് അയച്ചിട്ടുണ്ട്. ഇത് പൊലീസിന് അനുകൂലമാണെന്നാണ് വിവരം. പ്രതിയുടെ പല്ലിന്റെ മാതൃകയും കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ നല്‍കിയിട്ടുണ്ട്. അതേസമയം കേസില്‍ ബദറിനുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടാനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പ്രതിയുടെ വസ്ത്രങ്ങളും കണ്ടെത്താന്‍ കഴിയാതെ ഇരുട്ടിലായിരുന്ന പൊലീസ് പ്രതി അമീറിന്റെ സഹോദരനെയും ഒരു ഓട്ടോ െ്രെഡവറെയുമാണ് പുതിയ തെളിവുകളായി കൊണ്ടുവരുന്നത്. പ്രോസിക്യൂഷന് ശക്തി പകരുന്ന തെളിവുകളാണ് ഇരുവരുമെന്നും ഉറപ്പിച്ചാണ് പൊലീസ്. കൊലപാതകത്തിനു ശേഷം അമീറിന് അസമിലേക്ക് രക്ഷപ്പെടാന്‍ സൗകര്യമൊരുക്കിയത് സഹോദരന്‍ ബദറുല്‍ ഇസ്ലാമാണെന്നാണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ബദര്‍ ഏര്‍പ്പാടാക്കിക്കൊടുത്ത ഓട്ടോയുടെ െ്രെഡവറും അമീറിനെ തിരിച്ചറിഞ്ഞു.
ആലുവ പൊലീസ് ക്ലബ്ബില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ബദറില്‍ നിന്ന് പൊലീസ് നിര്‍ണായകമായ പല വിവരങ്ങളും അറിഞ്ഞത്. കൊലപാതകത്തിനു ശേഷം ജിഷയുടെ വീട്ടില്‍ നിന്ന് താമസ സ്ഥലത്തെത്തിയ അമീര്‍ അവിടെ നിന്ന് പോയത് ബദറിന്റെ അടുത്തേക്കായിരുന്നു. പെരുമ്പാവൂരില്‍ നിന്ന് പത്ത് കി.മീ. അകലെ വല്ലത്താണ് ബദര്‍ താമസിച്ചിരുന്നത്. ബദറിന്റെ വീട്ടിലെത്തിയ അമീര്‍ കുളിച്ച് വസ്ത്രങ്ങള്‍ മാറിയാണ് നാട്ടിലേക്ക് പോയത്. ബദറില്‍ നിന്ന് 2500 രൂപയും അമീര്‍ വാങ്ങിയിരുന്നു. ബദര്‍ തന്നെയാണ് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകാനായി അമീറിന് ഓട്ടോ ഏര്‍പ്പാടാക്കി കൊടുത്തതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























