സ്വാശ്രയ എന്‍ജിനിയറിംഗ് പ്രവേശനം സംബന്ധിച്ച് സര്‍ക്കാരും മാനേജ്‌മെന്റ് അസോസിയേഷനും കരാറില്‍ ഒപ്പുവെച്ചു

സ്വാശ്രയ എന്‍ജിനിയറിംഗ് പ്രവേശനം സംബന്ധിച്ച് സര്‍ക്കാരും സ്വാശ്രയ എന്‍ജിനിയറിംഗ് മാനേജ്‌മെന്റ് അസോസിയേഷനും തമ്മില്‍ ധാരണയിലായി. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ പത്തില്‍ താഴെ മാര്‍ക്ക് കിട്ടിയവര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാട് മാനേജ്‌മെന്റുകള്‍ അംഗീകരിക്കുകയായിരുന്നു. പ്രവേശനം പരീക്ഷാ കമ്മിഷ്ണറുടെ പട്ടികയില്‍ നിന്നു തന്നെ നടക്കും.
മെറിറ്റ് ഫീസും സര്‍ക്കാര്‍ ഏകീകരിച്ചു. മെറിറ്റ് സീറ്റില്‍ പ്രവേശനം നേടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരേ ഫീസ് നിരക്ക്. മെറിറ്റില്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫീസ് 75000 ത്തില്‍ നിന്ന് 50000 രൂപയാക്കി കുറച്ചു. ഇത് സര്‍ക്കാരുമായി കരാര്‍ ഒപ്പുവച്ച 57 സ്വാശ്രയ മാനേജുമെന്റ് കോളേജുകള്‍ക്കും ബാധകം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























