പിണറായി സര്‍ക്കാരിനെ പരിഹസിച്ചു കൊണ്ട് പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജ് രംഗത്ത്

നിയമസഭയിലെ നന്ദിപ്രമേയ ചര്‍ച്ചയിലാണ് പി സി ജോര്‍ജ് പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. നിലവിലെ സര്‍ക്കാരിന്റെ ഭരണം മുഴുവന്‍ പിണറായി വിജയന്‍ കൈയടക്കി വച്ചിരിക്കുകയാണ്. നിലവില്‍ പിണറായി വിജയന്റെ നേര്‍ക്കു നിന്നു സംസാരിക്കാന്‍ പോലും കഴിവുള്ള ഒരാള് പോലും മന്ത്രി സഭയില്‍ ഇല്ലെന്നു പി സി ജോര്‍ജ്ജ് വിമര്‍ശിച്ചു. കോടിയേരി ബാലകൃഷ്ണന്‍ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിവില്ലെന്നു പി സി ജോര്‍ജ്ജ് പരിഹസിച്ചു.
നേരത്തെ സര്‍ക്കാരിന്റെ നയ പ്രഖ്യാപനത്തിനെതിരെ നിശിതമായി വിമര്‍ശിച്ച് പി സി ജോര്‍ജ്ജ് രംഗത്തു വന്നതിന്റെ പിന്നാലെയാണ് പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ പി സി വീണ്ടും രംഗത്തു വന്നിരിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതിനു ശേഷം നടന്ന നയപ്രഖ്യാപനത്തിനു ശേഷം പി സി ജോര്‍ജ്ജ് ഗവര്‍ണ്ണറുടെ പ്രസംഗത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഗവര്‍ണറെ വെറും നോക്കു കുത്തിയാക്കുന്ന നയപ്രഖ്യാപന പരിപാടി അവസാനിപ്പിക്കണമെന്നും പി സി ജോര്‍ജ്ജ് ആവശ്യപ്പെട്ടിരുന്നു.
ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിന്റെ വോട്ട് അസാധുവായിരുന്നു. എന്തു കൊണ്ട് നോട്ടയില്ലെന്ന് പിസി ജോര്‍ജ് ബാലറ്റ്പേപ്പറില്‍ എഴുതിയതിനും ശേഷമാണ് ബാലറ്റ് പേപ്പര്‍ പെട്ടിയിലിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























