ചിത്രകാരന്‍ കെ.ജി. സുബ്രഹ്മണ്യന്‍ അന്തരിച്ചു

ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ കുലപതി കെ.ജി. സുബ്രഹ്മണ്യന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു അദ്ദേഹത്തിന്. വഡോദരയിലായിരുന്നു അന്ത്യം. കൂത്തുപറമ്പ് സ്വദേശിയാണ്. ചിത്രകാരനായും ശില്‍പിയായും കലാഅധ്യാപകനായും പതിറ്റാണ്ടുകളോളം സജീവമായിരുന്ന സുബ്രഹ്മണ്യനാണ് ഇന്ത്യന്‍ ആധുനിക ചിത്രകലയ്ക്ക് ഇന്ന് കാണുന്ന നിറവും ജീവനും പകര്‍ന്നുനല്‍കിയത്.
ഇന്ത്യന്‍ കലാരംഗത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ മാനിച്ച് രാജ്യം പത്മവിഭൂഷണും പത്മഭൂഷനും പത്മശ്രീയും നല്‍കി ആദരിച്ചിട്ടുണ്ട്. കാളിദാസ സമ്മാനും ലഭിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ സ്റ്റഡീസ് ഇന്‍ അപ്ലൈഡ് ആര്‍ട്, ഗുജറാത്ത് ലളിതകലാ അക്കാദമി, ക്രാഫ്റ്റ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഹാന്‍ഡിക്രാഫ്റ്റ്‌സ് ബോര്‍ഡ്, വേള്‍ഡ് ക്രാഫ്റ്റ് കൗണ്‍സില്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍ എന്നിവയില്‍ അംഗമായിരുന്നു. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
1924ല്‍ കണ്ണൂര്‍ കൂത്തുപറമ്പില്‍ ജനിച്ച സുബ്രഹ്മണ്യന്‍ മദ്രാസ് പ്രെസിഡന്‍സി കോളേജിലെ വിദ്യാഭ്യാസക്കാലത്ത് തന്നെ സ്വാതന്ത്ര്യ സമരത്തിലും സജീവമായിരുന്നു. ജയില്‍വാസം അനുഭവിച്ച സുബ്രഹ്മണ്യത്തിന് കേളേജുകളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തുക വരെ ചെയ്തു അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍. ശാന്തിനികേതനില്‍ നടത്തിയ ഒരു സന്ദര്‍ശനമാണ് സുബ്രഹ്മണ്യന്റെ കലാജീവിതത്തെ മാറ്റിമറിച്ചത്. വിശ്വഭാരതി സര്‍വകലാശാലയില്‍ കലാപഠനത്തിന് ചേര്‍ന്ന സുബ്രഹ്മണ്യന്‍ നന്ദലാല്‍ ബോസ്, ബിഹാരി മുഖര്‍ജി, രാംകിങ്കര്‍ ബൈജ് എന്നീ പ്രശസ്തരായ ഗുരുക്കന്മാരുടെ ശിക്ഷണത്തിലാണ് തന്റെ പ്രതിഭയെ ഛായംതേച്ച് മിനുക്കിയത്. ഇവര്‍ക്കൊപ്പം ഇന്ത്യന്‍ ചിത്രകലയെ പരമ്പരാഗത ശൈലിയില്‍ നിന്ന് ആധുനിക വഴികളിലേയ്ക്ക് മാറ്റി വരയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സുബ്രഹ്മണ്യന് കഴിഞ്ഞു. കടലാസില്‍ ബോള്‍പോയിന്റ് പേന കൊണ്ടുള്ള സുബ്രഹ്മണ്യന്റെ കോറല്‍ ഏറെ പ്രശസ്തമാണ്.
ബ്രിട്ടീഷ് കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പില്‍ ലണ്ടനിലെ പ്രശസ്തമായ സ്ലേഡ് സ്‌കൂള്‍ ഒഫ് ആര്‍ട്‌സിലും പഠിച്ചിട്ടുണ്ട്. പിന്നീട് ബറോഡയിലെ എം.എസ്. സര്‍വകലാശാലയിലെ ഫൈന്‍സ് ആര്‍ട്‌സ് ഫാക്കല്‍ട്ടിയില്‍ ചേര്‍ന്നു. കുറച്ചുകാലം ന്യൂയോര്‍ക്കില്‍ റോക്ക്‌ഫെല്ലര്‍ ഫെലോയായിരുന്ന സുബ്രഹ്മണ്യന്‍ പിന്നീട് വിശ്വഭാരതി സര്‍വകലാശാലയിലെ കലാഭവനില്‍ അധ്യാപകനായി ചേര്‍ന്നു. 1989 മുതല്‍ ഇവിടെ പെയിന്റിങ് പ്രൊഫസറായിരുന്നു അദ്ദേഹം.
ലോകത്തെ ഒട്ടുമിക്ക പ്രശസ്ത കലാസ്ഥാപനങ്ങളും സന്ദര്‍ശിച്ച അദ്ദേഹം അവിടുത്തെ വിദ്യാര്‍ഥികള്‍ക്കെല്ലാം വരകളിലും വര്‍ണങ്ങളിലുമുള്ള തന്റെ അറിവ് പകര്‍ന്നു കൊടുത്തിട്ടുണ്ട്. ലോകമെങ്ങും സഞ്ചരിച്ച് പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. 1975ലാണ് പത്മശ്രീ ലഭിക്കുന്നത്. 81ല്‍ കാളിദാസ സമ്മാന്‍ ലഭിച്ചു. 2006ല്‍ പത്മഭണും 2012ല്‍ പത്മവിഭഷണും നല്‍കി രാജ്യം ആദരിച്ചു. 2001ല്‍ കേരളം രവി വര്‍മ പുരസ്‌കാരം നല്‍കിയിട്ടുണ്ട്.
വെന്‍ ഗോഡ് സ്റ്റ്റ്റ് മെയ്ഡ് ദി ആനിമല്‍സ് ഹി മെയ്ഡ് ഥെം ഓള്‍ അലൈക്ക്, ദി ബട്ടര്‍ഫ്‌ളൈ ആന്‍ഡ് ദി ക്രിക്കറ്റ്, എ സമ്മറി സ്‌റ്റോറി, അവര്‍ ഫ്രണ്ട്‌സ് ദി ഓഗേഴ്‌സ്, ദി ടെയ്ല്‍ ഓഫ് ദി ടോക്കിങ് ഫെയിസ് എന്നിവയാണ് രചിച്ച പ്രധാന പുസ്തകങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























