അടച്ചുപൂട്ടിയ നാല് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

കോടതി വിധിയനുസരിച്ച് അടച്ചു പൂട്ടിയ സംസ്ഥാനത്തെ നാലു സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മലാപ്പറമ്പ് എയുപിഎസ്, പാലോട്ട് എയുപിഎസ്, വേളൂര്‍ പിഎംഎല്‍പിഎസ്, മങ്ങാട്ടുമുറി എഎംഎല്‍പിഎസ് എന്നിവയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സ്‌കൂളുകള്‍. ഈ സ്‌കൂളുകള്‍ ഏറ്റെടുക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കോടതി വിധി പ്രകാരം അടച്ചുപൂട്ടിയവയാണ് ഈ സ്‌കൂളുകള്‍.
സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കുന്നതിന്റെ മുന്നോടിയായി കരട് ധവളപത്രം മന്ത്രിസഭായോഗം അംഗീകരിച്ചു. സാമ്ബത്തിക പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന ധവളപത്രം നിയമസഭയില്‍ വയ്ക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ അനൗദ്യോഗിക അംഗങ്ങളുടെ സേവനം, കാലവധി തീരുന്ന മുറയ്ക്ക് അവസാനിപ്പിക്കും. കമ്പനി, ബോര്‍ഡ്, കോര്‍പ്പറേഷന്‍ എന്നിവയിലെ അംഗങ്ങളുടെ സേവനമാണ് നിയമാനുസൃതമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇവര്‍ക്ക് കാലാവധി തീരുന്നതുവരെ സ്ഥാനത്ത് തുടരാം.
സുപ്രീം കോടതി സ്റ്റാന്റിങ്ങ് കൗണ്‍സില്‍ ആയി അഡ്വ. ജി. പ്രകാശിനെ നിയമിക്കും. മലപ്പുറം പാലച്ചിറമേട് വാഹാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപാ വീതവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപാ വീതവും ധനസഹായം നല്‍കും. മുണ്ടക്കയത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























