വി.എസ് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ആകും

വി.എസ്. അച്യുതാനന്ദന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ പദവി നല്‍കുന്നതിനായി നിയമഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭാതീരുമാനം. ഇരട്ടപ്പദവി സംബന്ധിച്ച് സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കാനാണ് നിയമത്തില്‍ ഭേദഗതി വരുത്തുന്നത്. ഇതുസംബന്ധിച്ച ബില്‍ ഈ സഭാസമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാനാണ് തീരുമാനം. 1951ലെ ബില്ലിലാണ് ഭേദഗതി കൊണ്ടുവരുന്നത്. ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനാക്കുന്നതിന്റെ നിയമപ്രശ്‌നങ്ങള്‍ പരിശോധിച്ച് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് തയാറാക്കിയ റിപ്പോര്‍ട്ട് പരിഗണിച്ചതിന് ശേഷമാണ് മന്ത്രിസഭ തീരുമാനമെടുത്തത്.
എം.എല്‍.എ. ആയിരിക്കെ കാബിനറ്റ് റാങ്കുള്ള ഭരണപരിഷ്‌കാര സമിതി അധ്യക്ഷനെന്ന നിലയില്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റാനും പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാനും 1951ലെ നിയമമനുസരിച്ച് തടസമുണ്ട്. വി.എസിന് സിറ്റിങ് ഫീസും വാഹന വാടകയും മാത്രം ഈടാക്കി കാബിനറ്റ് പദവി സ്വീകരിക്കാവുന്നതാണ്. എന്നാല്‍, ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റിയാല്‍ വി.എസ് നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാകും. ഇത് ഒഴിവാക്കാനാണ് നിയമഭേദഗതി വേണ്ടിവരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























