ഐസ്‌ക്രീം പാര്‍ലര്‍ കേസ് സുപ്രീം കോടതി തള്ളി, വിഎസിനു വേണമെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാം

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്നും, അതിനാല്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. വി എസിന്റെ പരാതിക്കു രാഷ്ട്രീയ ലക്ഷ്യങ്ങളുടെന്നു കണ്ടെത്തിയ കോടതി രാഷ്ട്രീയക്കളിക്കുള്ള വേദിയായി കോടതിയെ കാണരുതെന്ന് വ്യക്തമാക്കി, സിബിഐ അന്വേഷണം ആവശ്യപ്പെടേണ്ടത് വിചാരണ കോടതിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ. റൗഫ് നടത്തിയ വെളിപ്പെടുത്തലുകളുടെയും മാധ്യമങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ട തെളിവുകളുടെയും അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നാണ് വിഎസ് ആവശ്യപ്പെട്ടിരുന്നത്.കേസില്‍ വിഎസിന് വേണമെങ്കില്‍ വിചാരണകോടതിയെ സമീപിക്കാം എന്ന് കോടതി നിര്‍ദേശിച്ചു.എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതാദ്യമായാണ് വിഎസിന്റെ കേസ് സുപ്രീം കോടതി പരിഗണിച്ചതില്‍ വിഎസിന് എതിരായ നിലപാടാണ് സര്‍ക്കാറിനായി ഹാജറായ മുതിര്‍ന്ന അഭിഭാഷകന്‍ വേണുഗോപാല്‍ സ്വീകരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























