ചിറയിന്‍കീഴ് കൊലപാതകക്കേസിലെ ഞെട്ടിക്കുന്ന കഥകള്‍... സുഹൃത്തിനെ കൊന്നത് ഭാര്യയുമായുള്ള അവിഹിതബന്ധത്തെ തുടര്‍ന്ന്

ഉപദേശം...താക്കീത്..അവസാനം കൊടുവാള്‍. പരിധി വിടുന്ന സൗഹൃദങ്ങള്‍ തകര്‍ക്കുന്നത് നിരവധി ജീവിതങ്ങളെ. പ്രധാന വില്ലന്‍ മൊബൈല്‍ ചാറ്റിംഗ്.തന്റെ ഭാര്യയുമായുള്ള അവിഹിതബന്ധമാണ് സുഹൃത്തിനെ കൊലപ്പെടുത്താന്‍ കാരണമായതെന്ന് കിഴുവിലം കേസില്‍ അറസ്റ്റിലായ മുരുകന്റെ മൊഴി. ചിറയിന്‍കീഴ് കിഴുവിലം നൈനാംകോണം പ്രദീപ് ഭവനില്‍ ദിലീപിനെ (32) ആണ് കിഴുവിലം മേനംകോണത്ത് വീട്ടില്‍ കൃഷ്ണന്‍ചെട്ടിയാരുടെ മകന്‍ മുരുകന്‍ കൊലപ്പെടുത്തിയത്.
ഭാര്യ അനുവുമായി അടുപ്പം പുലര്‍ത്തരുതെന്നും കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കരുതെന്നും ദിലീപിനെ താന്‍ പലതവണ ഉപദേശിച്ചിരുന്നെന്നും എന്നാല്‍ ബന്ധം ഉപേക്ഷിക്കാന്‍ അയാള്‍ തയ്യാറായില്ലെന്നും മുരുകന്‍ പറഞ്ഞു.
പഠനകാലം മുതല്‍ ദിലീപും അനുവും പരസ്പരം അറിയാവുന്നവരായിരുന്നു. ഈ പരിചയമാണ് പിന്നീട് പ്രണയത്തിലെത്തിയത്. സ്‌പ്രേ പെയിന്റിംഗ് തൊഴിലാളിയായ ദിലീപ് ഏതാനും വര്‍ഷം മുമ്പ് ഗള്‍ഫില്‍ പോയ സമയത്താണ് അനു മുരുകനുമായി അടുപ്പത്തിലായത്. തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ ഗള്‍ഫില്‍ നിന്ന് തിരികെ നാട്ടിലെത്തിയ ദിലീപിനെ അനു കണ്ടതോടെ ഇരുവരും തമ്മില്‍ വീണ്ടും അടുപ്പത്തിലായി. രണ്ടാമതും ഗള്‍ഫിലേക്ക് പോയ ദിലീപ് പിന്നീട് അനുവിനെ തുടര്‍ച്ചയായി വിളിക്കാനും അവധിക്കെത്തുമ്പോള്‍ കാണാനും തുടങ്ങി. അനുവിന്റെ സുഹൃത്തെന്ന നിലയില്‍ മുരുകനുമായും ദിലീപ് സൗഹൃദത്തിലായി.
എന്നാല്‍ തന്നെക്കാള്‍ കൂടുതല്‍ അടുപ്പം ഭാര്യ ദിലീപിനോട് കാണിക്കുന്നതായി തോന്നിയ മുരുകന്‍, ഇരുവരെയും വിലക്കുകയും ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീടൊരിക്കല്‍ നാട്ടിലെത്തിയ ദിലീപ് തന്റെ പുതിയ ബൈക്കില്‍ മുരുകന്റെ വീടിന്റെ പരിസരത്ത് കറങ്ങുകയും അനുവുമായി ഫോണ്‍സൗഹൃദം തുടരുകയും ചെയ്തത് മുരുകനെ കൂടുതല്‍ പ്രകോപിപ്പിച്ചു. പലവട്ടം താക്കീത് ചെയ്‌തെങ്കിലും ഇരുവരും പിന്‍മാറിയില്ല അവസാനം കടുത്ത തീരുമാനം. തുടര്‍ന്നാണ് ദിലീപിനെ കൊലപ്പെടുത്താന്‍ മുരുകന്‍ തീരുമാനിച്ചത്. അടുത്തദിവസം ബൈക്കില്‍ വരുകയായിരുന്ന ദിലീപിനെ മുരുകന്‍ വെട്ടുകത്തി ഉപയോഗിച്ച് കഴുത്തില്‍ വെട്ടുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഓടി രക്ഷപ്പെട്ട മുരുകനെ പൊലീസ് സഹോദരിയുടെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. ദിലീപ് കൊല്ലപ്പെട്ടെന്ന വിവരം ലഭിച്ചതോടെ അനു എട്ടുവയസുള്ള കുട്ടിയുമായി ബന്ധുവീട്ടിലേക്ക് പോയെന്നാണ് വിവരങ്ങള്‍...സൗഹൃദത്തിനായാലും ബന്ധത്തിനായാലും ഒരു പരിധി നിശ്ചയിക്കുക..ആരേയും വീട്ടില്‍ മേയാന്‍ വിടരുത്..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























