അബ്ദുള്‍ നാസര്‍ മദനി കൊച്ചിയില്‍ എത്തി; യാത്ര വൈകാന്‍ കാരണമായ ഉദ്യോഗസ്ഥ ഇടപെടലിനെതിരെ മദനി പരാതി നല്‍കി

വിവാദങ്ങള്‍ക്ക് വിട. പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി കൊച്ചിയില്‍ എത്തി. ബംഗളുരിവില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് വൈകിട്ട് എട്ടരയോടെ മദനി കൊച്ചിയില്‍ എത്തിയത്. ഉച്ചതിരിഞ്ഞ് മദനി കൊച്ചിയില്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ നിയമതടസം ചൂണ്ടിക്കാട്ടി എയര്‍ലൈന്‍ അധികൃതര്‍ ഇടപെട്ടതോടെയാണ് അദ്ദേഹത്തിന്റെ യാത്ര വൈകിയത്്. വിവാദങ്ങള്‍ക്കൊടുവില്‍ വൈകിട്ട് 7.15ന്റെ വിമാനത്തിലാണ് മദനിക്ക് യാത്രാ സൗകര്യം ഒരുക്കിയത്.
യാത്ര വൈകാന്‍ കാരണമായ ഉദ്യോഗസ്ഥ ഇടപെടലിനെതിരെ മദനി പരാതി നല്‍കി. യാത്ര തടസപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഹൈദരാബാദിലെ റീജണല്‍ മാനേജരും വിമാനത്താവള ഡെപ്യൂട്ടി ജനറല്‍ മാനേജരും അറിയിച്ചതായി മദനിയുടെ സഹായി രജീബ് വ്യക്തമാക്കി.
മദനിക്ക് യാത്രാനുമതി നിഷേധിച്ച നടപടിക്കെതിരെ നെടുമ്പാശേരിയില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. മദനിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയ പ്രവര്‍ത്തകരാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഓഫീസ് ആക്രമിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























