വിമാനത്താവളത്തിലെ ഇന്‍ഡിഗോ ഓഫിസിലെ ചില്ലു തകര്‍ത്തു, അക്രമം നടത്തിയ പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

നെടുമ്പാശേരി വിമാനത്താവളത്തില്‍ അക്രമം നടത്തിയ പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 60 പേര്‍ക്കെതിരെ ആണ് കേസെടുത്തിരിക്കുന്നത്. പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകുന്നതില്‍ പ്രതിഷേധിച്ച് പിഡിപി പ്രവര്‍ത്തകര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു.
പ്രകോപിതരായ പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലെ ഇന്‍ഡിഗോ ഓഫീസിന്റെ ചില്ല് തകര്‍ത്തു. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്നു പോലീസ് ലാത്തിവീശുകയും, പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കുകയും ചെയ്തിരുന്നു.
സുപ്രീം കോടതി അനുമതിയോടെ നാട്ടിലേക്ക് പോകാന്‍ ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയ വ്യക്തിക്ക് യാത്രാനുമതി നിഷേധിച്ചത് ഉന്നത തലത്തിലുള്ള ഗൂഢാലോചനായാണെന്ന് ആരോപിച്ചായിരുന്നു പ്രധിഷേധം.
പൊലീസ് കാവലുള്ളതിനാല്‍ മദനിയെ വിമാനത്തില്‍ കയറ്റാനാവില്ലെന്നും മദനിയുടെ യാത്രയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി വേണമെന്നുമാണ് ഇന്‍ഡിഗോ വിമാന അധികൃതര്‍ നല്‍കിയ വിശദീകരണം. ഇതിനെ തുടര്‍ന്നു മഅദ്നിക്കു ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ലഭിക്കാതിരുന്നതാണ് സംഘര്‍ഷത്തിന് കാരണമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























