കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം എക്‌സിക്യുട്ടീവ് എക്സ്പ്രസിന്റെ എന്‍ജിന്‍ പാളം തെറ്റി മറിഞ്ഞു, ലോക്കോ പൈലറ്റിനു പരുക്ക്

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം ഷണ്ടിങ്ങിനിടെ എക്‌സിക്യുട്ടീവ് എക്സ്പ്രസിന്റെ എന്‍ജിന്‍ പാളം തെറ്റി മറിഞ്ഞ് ലോക്കോ പൈലറ്റിന് പരിക്ക്. പുലര്‍ച്ചെ അഞ്ചുമണിക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ ഷണ്ടിങ്ങിനിടെ നാലരയോടെയാണ് അപകടത്തില്‍ പെട്ടത്. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിന്റെ എന്‍ജിന്‍ മറിയുകയും, ഒരു കോച്ചിന്റെ പാളം തെറ്റുകയും ചെയ്തു.അപകടം നടന്നത് ഷണ്ടിങ് ലൈനിലായതിനാല്‍ ഗതാഗതത്തെ ബാധിക്കില്ലെന്ന് റെയില്‍വെ അറിയിച്ചു.
കനത്ത മഴയില്‍ ഒന്നും കാണാന്‍ കഴിയാതെ വന്നതാണ് അപകടത്തിന് കാരണമെന്ന് ലോക്കോപൈലറ്റ് അറിയിച്ചു.അപകടത്തില്‍ ഗാര്‍ഡിനു പരിക്കുകളില്ല. ഇന്നു ഉച്ചയ്ക്കു പുറപ്പെടേണ്ട ഇന്റര്‍സ്സിറ്റിയുടെ എന്‍ജിനും കോച്ചുകളുമായി ട്രെയിന്‍ വൈകാതെ പുറപ്പെടുമെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























