അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരന്റെ വീടിനു സിപിഎം പാര്‍ട്ടിക്കാരുടെ ഭീഷണി, കിണറ്റിലും പറമ്പിലും മാലിന്യങ്ങള്‍ നിക്ഷേപിച്ചും ശല്യം ചെയ്യുന്നു

വര്‍ഷങ്ങളായി പേരാവൂര്‍ വെള്ളര്‍വള്ളിയില്‍ താമസിച്ചിരുന്ന ലിജേഷും മാതാപിതാക്കളും സി.പി.എം പ്രവര്‍ത്തകരുടെ അതിക്രമങ്ങളെയും ആക്ഷേപങ്ങളെയും തുടര്‍ന്ന് വീടും സ്ഥലവും ഉപേക്ഷിച്ച് മണത്തണ അയോത്തുംചാലില്‍ താമസിച്ച് വരുകയാണ്. നിരന്തരമായ സിപിഎം അനുഭാവികളുടെയും, പാര്‍ട്ടി പ്രവര്‍ത്തകരുടെയും ശല്യം സഹിക്ക വയ്യാതെ വന്നതോട് കൂടിയാണ് സ്വന്തം വീട് വിറ്റ് മാറി താമസിക്കേണ്ടി വന്നത്.
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലെ (ബി.എസ്.എഫ്) സബ് ഇന്‍സ്‌പെക്ടറായ കൊല്ലമുളയില്‍ ലിജേഷും കുടുംബവുമാണ് സിപിഎമ്മുകാരുടെ നിരന്തരമായ ഉപദ്രവം കാരണം വീടുവിറ്റ് മാറി താമസിക്കുന്നത്. ഒഡിഷയിലെ ഉള്‍പ്രദേശത്താണ് സബ് ഇന്‍സ്‌പെക്ടറായ ലിജേഷ് ജോലി ചെയ്യുന്നത്. നാട്ടിലില്ലാത്ത സമയത്ത് മാതാപിതാക്കള്‍ക്ക് നേരെ പലതവണ അക്രമ ശ്രമങ്ങള്‍ ഉണ്ടായിരുന്നെന്നും അതിനാലാണ് ഒടുവില്‍ അയോത്തുംചാലില്‍ താമസമാക്കിയതെന്നും ലിജേഷ് പറഞ്ഞു.
ജേഷിന്റെ പിതാവ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായതിനാലാണ് സിപിഎമ്മുകാര്‍ തന്റെ വീടിനു നേരെ ആക്രമണം നടത്തുന്നതെന്ന് ലിജേഷ് ആരോപിച്ചു. വീട്ടിലേക്കുള്ള വഴിക്കു നടന്നു പോകുന്ന സമയത്തു വരെ ഉപദ്രവിക്കാറുണ്ട്. തന്റെ വീട്ടുപറമ്പിലേക്കും കിണറ്റിലേക്കും മാലിന്യങ്ങള്‍ എറിയുന്നത് വരെ എത്തി സിപിഎം പ്രവര്‍ത്തകരുടെ ഉപദ്രവമെന്നു ലിജേഷ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























