നമ്പര്‍ തെറ്റി: ഐഎംഒ വീഡിയോ കോള്‍ വീട്ടമ്മയെ ചതിച്ചു; നഗ്‌നവീഡിയോ ലഭിച്ചത് അയല്‍വാസിക്ക്

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട ഇരുവരും..ബാത്ത്‌റൂമില്‍ നഗ്‌നയായി നിന്ന് വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവിനെ ഐഎംഒ വഴി വീഡിയോ ചാറ്റിനു ക്ഷണിച്ച ഭാര്യയ്ക്കു നമ്പര്‍ തെറ്റി. വീഡിയോ കോള്‍ പോയത് അയല്‍വാസിക്ക്. വീഡിയോ റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ച അയല്‍വാസി ബ്ലാക്ക് മെയിലിങ്ങിനു ശ്രമിച്ചതോടെ വീട്ടമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചു.
കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ നഗരത്തിലായിരുന്നു സംഭവം. വിദേശത്ത് എന്‍ജിനീയറായ ഭര്‍ത്താവും ഭാര്യയും തമ്മില്‍ ഐഎംഒ വഴി നഗ്‌ന ചിത്രങ്ങളും വീഡിയോയും കൈമാറുന്നതു പതിവായിരുന്നു. ഭാര്യ ബാത്ത് റൂമില്‍ കുളിക്കാനും മറ്റും കയറുമ്പോഴായിരുന്നു വീഡിയോ ചാറ്റില്‍ ഇരുവരും സ്വകാര്യത പങ്ക് വച്ചിരുന്നത്. ബാത്ത് റൂമിലെ ഭിത്തിയില്‍ മൊബൈല്‍ ഫോണ്‍ വച്ച ശേഷം സ്വകാര്യ നിമിഷങ്ങള്‍ ഭര്‍ത്താവിനെ കാണിക്കുകയായിരുന്നു ഇവരുടെ പതിവ്.
കഴിഞ്ഞ ദിവസം പതിവു പോലെ ഇവര്‍ ബാത്ത് റൂമില്‍ കയറിയ ശേഷം ഐഎംഒ ഓണ്‍ചെയ്തു ഭര്‍ത്താവിനെ വിളിച്ചു. ഇതിനിടെ നമ്പര്‍ തെറ്റി കോള്‍ അയല്‍വാസിയ്ക്കു പോകുകയായിരുന്നു. ഈ കോള്‍ അറ്റന്‍ഡ് ചെയ്ത അയല്‍വാസി കണ്ടത് യുവതിയുടെ നഗ്‌നവീഡിയോ ആണ്. എതിര്‍വശത്ത് ഭര്‍ത്താവാണെന്ന ധാരണയില്‍ സ്ത്രീ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്തു. എന്നാല്‍, പിറ്റേന്നാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. വീട്ടമ്മയുടെ വീഡിയോ ഫോണില്‍ സേവ് ചെയ്ത അയല്‍വാസി ഇതു കാട്ടി ഇവരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തന്റെ ഇംഗിതങ്ങള്‍ക്കു വഴങ്ങണമെന്ന ആവശ്യമായിരുന്നു ഇവര്‍ ഉയര്‍ത്തിയിരുന്നത്. ശല്യം രൂക്ഷമായതോടെ വീട്ടമ്മ തനിക്കു പറ്റിയ അബദ്ധം ഭര്‍ത്താവിനോടു തുറന്നു പറഞ്ഞു. ഇതേ തുടര്‍ന്നു വിദേശത്തു നിന്നു മടങ്ങിയെത്തിയ ഭര്‍ത്താവ് വീട്ടമ്മയോടൊപ്പം അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. വീട്ടമ്മയെയും അയല്‍വാസിയെയും വിളിച്ചു വരുത്തിയ പൊലീസ് ഇയാളുടെ മൊബൈല്‍ ഫോണിലെ വീഡിയോ ദൃശ്യങ്ങള്‍ നശിപ്പിച്ചു കളഞ്ഞു. കേസിനു താല്പര്യമില്ലാത്തതിനാല്‍ വീഡിയോ നശിപ്പിച്ചാല്‍ മതിയെന്നും ഇനി അയല്‍വാസി ശല്യം ചെയ്യരുതെന്നും മാത്രമായിരുന്നു വീട്ടമ്മയുടെ ആവശ്യം. ഇതേ തുടര്‍ന്നു പൊലീസ് വീഡിയോ നശിപ്പിച്ച് ഇയാള്‍ക്കെതിരെ സ്ത്രീകളെ ശല്യം ചെയ്തതിനു പെറ്റി കേസ് ചുമത്തിയ ശേഷം വിട്ടയച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























