ജയിലിലും അമീര്‍ പോലീസ് കസ്റ്റഡിയില്‍.. ഭയപ്പാട് മാറുന്നില്ല...ഫോണ്‍ പോലീസെടുത്തെന്നും മൊഴി..

കാക്കനാട്; ജിഷ കൊലക്കേസ് പ്രതി അമീര്‍ കോടതി അനുവദിച്ച വക്കീല്‍ അഡ്വ പി രാജനുമായി കൂടിക്കാഴ്ച്ച നടത്തി. ജില്ലാ ജയിലില്‍ 4 മുതല്‍ 5 മണി വരെയായിരുന്നു കൂടിക്കാഴ്ച്ച. മൂന്ന് യൂണീഫോം അണിഞ്ഞ പോലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു സംസാരം. ആം ആദ്മി പാര്‍ട്ടി നേതാവും സ്‌പെക്ട്രം ഉദ്യോഗസ്ഥനുമായ മനോജ് പത്മനാഭനായിരുന്നു ദ്വിഭാഷി. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഏറെ ഭയപ്പാടൊടെ പോലീസ് പറഞ്ഞ് പഠിപ്പിച്ച കഥയാണ് അമീര്‍ അഭിഭാഷകനോട് പറഞ്ഞത്. അമീര്‍ നന്നായി ഭയപ്പെട്ടിരുന്നതായി അഡ്വ പി രാജന്‍ മലയാളി വാര്‍ത്തക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ആസാം സ്വദേശി അല്ലെന്നും വീട് കൊല്‍ക്കത്തയിലാണെന്നും പറഞ്ഞു. അവിടെ ഭാര്യ ഉണ്ട്. തനിക്ക് ബംഗാളി അറിയാം. ഈ പെണ്‍കുട്ടിയെ നേരത്തെ പരിചയമില്ലെന്നും താന്‍ നന്നായി മദ്യപിച്ചിരുന്നതായും അമീര്‍ പറഞ്ഞു. താന്‍ കുത്തി എന്നും പ്രതി അഭിഭാഷകനോട് സമ്മതിച്ചു. ഈ സമയം മുഴുവന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ പ്രതി പറയുന്നത് മുഴുവന്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. പ്രതി ഭയപ്പെട്ട് സംസാരിക്കുന്നതായി തോന്നിയെന്നും അഡ്വക്കേറ്റ് വെളിപ്പെടുത്തി. സ്വതന്ത്രമായി എന്തെങ്കിലും സംസാരിക്കുന്നതിനുള്ള നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. തന്റെ ഫോണ്‍ പോലീസ് എടുത്തുകൊണ്ടുപോയി എന്നും അതില്‍ എന്തൊക്കെയോ ചെയ്തു എന്നും പ്രതി അഭിഭാഷകനോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























