പൊന്മുടിയില്‍ പ്രവര്‍ത്തിക്കുന്ന റിവര്‍വാലി കുപ്പിവെള്ള ഉല്‍പ്പാദന ശാല അടപ്പിച്ചു

പൊന്മുടിക്കു സമീപം മീന്‍മുട്ടിയില്‍ പ്രവര്‍ത്തിക്കുന്ന റിവര്‍വാലി കുപ്പിവെള്ള ഉല്‍പ്പാദന ശാല അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയെ തുടര്‍ന്നാണ് പൂട്ടിച്ചത്. ഭക്ഷ്യ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടെ കുപ്പിവെള്ളം നിറച്ചു വിപണനം ചെയ്യുന്നതെന്നും മൈക്രോ ബയോളജിക്കല്‍ സൗകര്യങ്ങളില്ലാതെ, കൈകൊണ്ടും മറ്റുമാണ് പായ്ക്കിംഗ് അടക്കമുള്ള ജോലികള്‍ ചെയ്യുന്നതെന്നും പരിശോധനയില്‍ വ്യക്തമായി. കണ്ടെത്തിയ പാളിച്ചകള്‍ പരിഹരിച്ച ശേഷമേ സ്ഥാപനത്തിന് പ്രവര്‍ത്തനാനുമതി നല്‍കൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























