അപ്രതീക്ഷിതമായി ഡോക്ടര്‍മാര്‍ പണിമുടക്കിയതിനെ തുടര്‍ന്നു ചികിത്സ കിട്ടാതെ രോഗികള്‍ വലയുന്നു

അരിക്കുറ്റിയില്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിലെ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്കിനെ തുടര്‍ന്നു ആശുപത്രിയിലെത്തുന്ന രോഗികള്‍ ചികിത്സ കിട്ടാതെ വലയുന്നു.
മഴക്കാലമായതോടെ പനിയും മറ്റ് അസുഖങ്ങളും വ്യാപകമായ സാഹചര്യത്തിലുള്ള ഡോക്ടര്‍മാരുടെ സമരം സാരമായി ബാധിച്ചിരിക്കുകയാണ്. ആശുപത്രിയിലെ അത്യാഹിത വിഭാഗം ഒഴികെ ഒന്നും പ്രവര്‍ത്തിക്കേണ്ടതില്ലെന്ന ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഎയുടെ തീരുമാനം.അക്രമികളെ ഉടന്‍ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് ഡോക്ടര്‍മാരുടെ തീരുമാനം.
ഇന്നലെ രാത്രിയില്‍ അരിക്കുറ്റി താലൂക്കാശുപത്രിയിലെ ഡോക്ടര്‍ വരുണിന് നേരെ ഉണ്ടായ സംഭവത്തെ തുടര്‍ന്നായിരുന്നു ഡോക്ടര്‍മാര്‍ പണിമുടക്കിയത്. നെഞ്ചു വേദനയുമായി എത്തിയ രോഗിയെ ഡോക്ടര്‍ ഇസിജി എടുക്കാന്‍ പറഞ്ഞു വിട്ടു, അവിടെ ഇസിജി ഇല്ലാതിരുന്നതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ പറഞ്ഞെങ്കിലും ഇതിനിടയില്‍ രോഗി മരിക്കുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ബന്ധുക്കള്‍ മൃതദേഹവുമായി ഡോക്ടറെ ഉപരോധിക്കുകയും ഡോക്ടര്‍ വരുണിനെ കൈയേറ്റം ചെയ്യുകയും ചെയ്തു.സംഭവത്തെ തുടര്‍ന്നു ഡോക്റ്റര്‍ എറണാകുളത്ത് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതിനെ തുടര്‍ന്നു ഡോക്ടര്‍മാര്‍ നടത്തുന്ന അപ്രതീക്ഷിത സമരം ചികിത്സക്കായി എത്തുന്ന രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടാകുന്നുണ്ട്. മെഡിക്കല്‍ കോളേജിനെ മാത്രമാണ് പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് രോഗികളുടെ ഒഴുക്കാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























