വെട്ടേറ്റ ഷീജയ്ക്ക് അടിയന്തിര അതി സങ്കീര്‍ണ ശസ്ത്രക്രിയ; കാരണം എന്തെന്നറിയാതെ പോലീസ്

വെട്ടേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പൂങ്കുളം സ്വദേശിനി ഷീജയ്ക്ക് (40) അടിയന്തിര അതി സങ്കീര്‍ണ ന്യൂറോ സര്‍ജറി നടത്തി. ഷീജയുടെ തലയോട്ടി പൊട്ടി തലച്ചോറിനും ഗുരുതരമായി മുറിവേറ്റതിനെ തുടര്‍ന്നാണ് അതി സങ്കീര്‍ണ ശസ്ത്രക്രിയ നടത്തിയത്. ഉച്ചയ്ക്ക് ഒരു മണിമുതല്‍ രാത്രി 7.30 വരെ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയാണ് ഷീജയ്ക്ക് നടത്തിയത്.
ശസ്ത്രക്രിയ കഴിഞ്ഞ ഷീജ ഇപ്പോള്‍ ന്യൂറോ സര്‍ജറി ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്ര പരിചരണത്തിലാണ്.
മുഖത്തും തലയിലുമായി ഷീജയ്ക്ക് 3 വെട്ടുകളാണ് ഏറ്റത്. ഒരു വെട്ട് മുഖത്തും രണ്ടുവെട്ട് തലയിലുമാണ് ഏറ്റത്. ഇടത് ചെവിക്ക് മുകളിലായി തലയ്‌ക്കേറ്റ വെട്ട് ആഴത്തിലുള്ളതായിരുന്നു. ഈ ഭാഗത്താണ് അടിയന്തിര ന്യൂറോ സര്‍ജറി നടത്തിയത്. മറ്റു രണ്ട് മുറിവുകളും തുന്നിക്കെട്ടി. ശരീരത്തില്‍ മറ്റ് ഭാഗങ്ങളില്‍ മുറുവുകളില്ല.
സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി എന്നീ വിഭാഗങ്ങള്‍ സംയോജിച്ചാണ് ഷീജയുടെ ചികിത്സകള്‍ ക്രമീകരിക്കുന്നത്.
ഇന്ന് പുലര്‍ച്ചേയാണ് പൂങ്കുളത്ത് വീട് കയറി ഭര്‍ത്താവിനേയും ഭാര്യയേയും ആക്രമിച്ചത്. വെട്ടേറ്റ ദാസന്‍ (45) മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കും മുമ്പ് മരണമടയുകയായിരുന്നു. ദാസന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























