Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കേരളത്തില്‍ നിന്ന് 16 പേര്‍ ഐ.എസ്. ക്യാമ്പിലെത്തിയതായി സൂചന

09 JULY 2016 01:44 AM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ നിന്ന് 16 പേര്‍ ഐ.എസ്. ക്യാമ്പിലെത്തിയതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചു. കാസര്‍കോട് ജില്ലയിലെ 12 പേരും പാലക്കാട് ജില്ലയിലെ നാലുപേരുമടങ്ങിയ സംഘം സിറിയയിലോ അഫ്ഗാനിസ്താനിലോ ഉള്ള ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐ.എസ്.) ക്യാമ്പിലെത്തിയതായാണ് സംശയിക്കുന്നത്. ഇവരില്‍ അഞ്ചുപേര്‍ കുടുംബസമേതമായിട്ടാണ് ക്യാമ്പിലെത്തിയിട്ടുള്ളതെന്നാണ് വിവരം ലഭിച്ചത്. ഒരുമാസമായി കാണാതായ ഇവരില്‍ നിന്ന് കഴിഞ്ഞദിവസം സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് അങ്കലാപ്പിലായ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കിയിട്ടുണ്ട്.
പടന്നയിലെ ഡോ. ഇജാസ്, ഭാര്യ റിഫൈല, രണ്ടുവയസ്സുള്ള കുഞ്ഞ്, ഇജാസിന്റെ അനുജന്‍ എന്‍ജിനീയറിങ് ബിരുദധാരി ഷിഹാസ്, ഷിഹാസിന്റെ ഭാര്യ അജ്മല, തൃക്കരിപ്പൂരിലെ അബ്ദുള്‍റഷീദ് അബ്ദുള്ള, ഭാര്യ ആയിഷ, രണ്ടുവയസ്സുള്ള കുട്ടി, ഹഫീസുദ്ദീന്‍ മര്‍വാന്‍ ഇസ്മയില്‍, അഷ്ഫാഖ് മജീദ്, ഫിറോസ്, പാലക്കാട് ജില്ലയില്‍ നിന്നുള്ള ഈസ, ഈസയുടെ ഭാര്യ, യഹ്യ, യഹ്യയുടെ ഭാര്യ എന്നിവരെയാണ് ദുരൂഹസാഹചര്യത്തില്‍ ഒരുമാസമായി കാണാതായത്.
ആദ്യം ഈജിപ്തിലും പിന്നെ സിറിയയിലും ഒടുവില്‍ അഫ്ഗാനിസ്താനിലും ഇവര്‍ എത്തിയതായാണ് സൂചന. കാണാതായവരില്‍ ഫിറോസ് മുംബൈയില്‍ ത്തന്നെയുള്ളതായും രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചതായി വിവരമുണ്ട്. കാണാതായവരില്‍ എല്ലാവരും വിദേശത്തെത്തിയെങ്കിലും ഐ.എസ്. കേന്ദ്രത്തിലെത്തിയെന്ന് രഹസ്യാന്വേഷണവിഭാഗം ഉറപ്പിക്കുന്നില്ല. പല കേന്ദ്രങ്ങളിലായാണിവര്‍ എത്തിയിട്ടുണ്ടാവുകയെന്നും കരുതുന്നു
നാടുവിട്ടവരില്‍ നിന്ന് വീട്ടുകാര്‍ക്ക് ലഭിച്ച ഒടുവിലത്തെ ഫോണിന്റെ ടവര്‍ലൊക്കേഷന്‍ അഫ്ഗാനിസ്താന്‍ തന്നെയാണ്.
മതപരമായ കാര്യങ്ങള്‍ക്കെന്നപേരില്‍ ഇടയ്ക്ക് വീടുവിട്ടുപോകാറുള്ള ഇവര്‍ ജൂണ്‍ അഞ്ചിന് പ്രത്യേക പ്രാര്‍ഥനയ്‌ക്കെന്നും മറ്റും പറഞ്ഞാണ് വീടുവിട്ടത്. ഏതാനും ദിവസംമുമ്പ് ഇവരില്‍ രണ്ടുപേര്‍ അയച്ച വാട്ട്‌സ് ആപ് സന്ദേശത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആശയങ്ങള്‍ കണ്ടതോടെയാണ് ബന്ധുക്കള്‍ അങ്കലാപ്പിലായത്. തുടര്‍ന്ന് എല്ലാവരും കൂടിയാലോചിച്ചാണ് പി.കരുണാകരന്‍ എം.പി, എം.രാജഗോപാലന്‍; എം.എല്‍.എ., ജില്ലാ പഞ്ചായത്തംഗം വി.പി.പി.മുസ്തഫ എന്നിവര്‍ മുഖേന മുഖ്യമന്ത്രിക്ക് പരാതി നല്കിയത്. കാണാതായത് സംബന്ധിച്ച് പോലീസില്‍ പരാതി നല്കിയിരുന്നില്ല. സംസ്ഥാന ഇന്റലിജന്‍സിന് ഇക്കാര്യം ഇതേവരെ അറിയില്ലായിരുന്നു.
കേരളത്തില്‍ നിന്ന് ആദ്യമായാണ് ഇത്രയധികംപേര്‍ രഹസ്യമായി വിദേശത്തേക്ക് കടന്ന് ഭീകരപ്രവര്‍ത്തകരുടെ താവളത്തിലെത്തുന്നത്. ഹൈദരാബാദില്‍ നിന്നോ മുംൈബയില്‍; നിന്നോ ആവാം ഇവര്‍ വിദേശത്തേക്ക് കടന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അനുമാനം. മതിയായ യാത്രാരേഖകളില്ലാതെ എങ്ങനെ ഇവര്‍ വിദേശത്തേക്ക് കടന്നു എന്നതുസംബന്ധിച്ചും അന്വേഷണം നടക്കുന്നു.
തൃക്കരിപ്പൂര്‍ പടന്ന മേഖലയില്‍ നിന്ന് മധ്യപൂര്‍വദേശത്ത് ഐ.എസ്. സ്വാധീനമേഖലയിലേക്കെത്തിയെന്ന് സംശയിക്കുന്ന സംഘത്തിന് നേതൃത്വം നല്‍കിയത്് അബ്ദുള്‍ റഷീദും ഡോ. ഇജാസും. കുടുംബത്തോടെ കടന്നതായി കരുതുന്ന ഇവരില്‍ ഡോ. ഇജാസ് നാട്ടില്‍ പറഞ്ഞത് ശ്രീലങ്കയില്‍ ജോലികിട്ടി പോകുന്നുവെന്നാണത്രേ. നേരത്തേ കോഴിക്കോട് ജില്ലയില്‍ പ്രാക്ടീസ് ചെയ്തിരുന്ന ഇദ്ദേഹം ചൈനയില്‍ നിന്നാണ് എം.ബി.ബി.എസ്. പാസായത്. ഭാര്യയെ നിര്‍ബന്ധിച്ച് ഒപ്പം കൂട്ടിയതാണെന്നും പറയുന്നു. ഇജാസിന്റെ സഹോദരന്‍ ഷിഹാസ് ഭാര്യയെയും കൂട്ടിയാണ് വീടുവിട്ടത്.

ഇവരില്‍ ചിലര്‍ ഇപ്പോള്‍ അഫ്ഗാനിസ്താനിലാണെന്ന് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം ഉറപ്പിക്കുന്നു. കടുത്ത മൗലികവാദികളെങ്കിലും മറ്റാരോടെങ്കിലും വിദ്വേഷം വെച്ചുപുലര്‍ത്തുന്നവരായിരുന്നു ഇവരെന്ന് ആര്‍ക്കും പരാതിയില്ല. ഇതേവരെ ഒരുകേസിലും പ്രതികളല്ല കാണാതായവര്‍ കൂട്ടുകൃഷിചെയ്യാന്‍ പോകുന്നുവെന്നും പ്രാര്‍ഥനയ്ക്ക് പോകുന്നുവെന്നുമൊക്കെ ബന്ധുക്കളെ ധരിപ്പിച്ചാണ് ഇവര്‍ നാട്ടില്‍ നിന്ന് പലതവണയായി വിട്ടുനിന്നതത്രെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends