കൊലവിളി വരുന്നു കേരളത്തിലേക്ക്... ഐസിസ് അനുകൂല ബ്ലോഗ് മലയാളത്തില്‍ വീണ്ടും; മുസ്ലീങ്ങളോട് വിശുദ്ധയുദ്ധത്തിന് ഇറങ്ങാന്‍ ആഹ്വാനം

ഐസിസിനെ അനുകൂലിച്ചും ഐസിസി നെതിരായുള്ള കേരളത്തിലെ മുസ്ലിം വാദങ്ങളെ ഖണ്ഡിച്ചും മലയാളത്തില്‍ വീണ്ടും ബ്ലോഗ്.മുഹാജിര്‍ 2015 എന്ന വേഡ്പ്രസ് ബ്ലോഗിലൂടെയാണ് മലയാളത്തില്‍ ഇസിസ് അനുകൂല ആശയങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. നേരത്തെ ലൈ ഡീ ബങ്കിംഗ് എന്ന പേരിലുള്ള ബ്ലോഗിലൂടെ മലയാളത്തില്‍ ഐസിസിഅനുകൂല ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് ആ ബ്ലോഗ് അപ്രത്യക്ഷമായിരുന്നു.
സെപ്റ്റംബര്‍ മുതല്‍ ആരംഭിച്ച മുഹാജീര്‍ 2015 എന്ന ബ്ലോഗില്‍ ഐസിസിനെ അനുകൂലിക്കുന്ന വിശദമായ ലേഖനങ്ങളാണുള്ളത്. ഖുര്‍ആന്‍ വാക്യങ്ങളും പ്രവാചക വചനങ്ങളും തെറ്റായി വ്യാഖ്യാനിച്ച് ഇസിസിനെ ന്യായീകരിക്കുകയും മുസ്ലീങ്ങളോട് എസിസിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെടുകയുമാണ് ബ്ലോഗ് ചെയ്യുന്നത്. ജിഹാദിന്റെ യശസ്സിനെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ നിഷേധിച്ചതുകൊണ്ടാണ് ഇന്ത്യയില്‍ മുസ്ലീങ്ങള്‍ നിന്ദ്യത അനുഭവിക്കേണ്ടിവരുന്നതെന്ന് ബ്ലോഗില്‍ ജിഹാദിന്റെ യശസ്സ് നിഷേധിച്ച ഇന്ത്യന്‍ മുസ്ലീങ്ങള്‍ എന്ന തലക്കെട്ടിലുള്ള കുറിപ്പില്‍ പറയുന്നു.
സ്വാതന്ത്ര്യം കിട്ടി 7 പതിറ്റാണ്ടുകള്‍ അടുക്കുബോഴും ഭരണഘടന വാഗ്ദാനം ചെയ്ത തുല്യ നീതിയോ തുല്യ അവസരമോ ഫാസിസ്റ്റുകളില്‍ നിന്നുള്ള സംരക്ഷണമോ ഒന്നും ഇന്ത്യന്‍ മുസല്‍മാന് കിട്ടിയിട്ടില്ലാ. അല്ലാഹുവിന്റെ ദീന്‍ വിട്ടു മറ്റുള്ളവയെ ആശ്രയിക്കാന്‍ പോയതിനു അല്ലാഹുവില്‍ നിന്നുള്ള ശിക്ഷയാണിത്. ബ്ലോഗില്‍ വിശദീകരിക്കുന്നു.
ജിഹാദിനെ സഹായിക്കാന്‍ 44 വഴികള്‍ വിശദമായി ബ്ലോഗില്‍ വിശദീകരിക്കുന്നുണ്ട്. ഇസിസിനെ വിമര്‍ശിക്കുന്ന ഇന്ത്യയിലെ മുസ്ലീം സംഘടനകളെ നിന്ദ്യമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. അതേസമയം തന്നെ കേരളത്തിലെ മുസ്ലിം പണ്ഡിതന്മാരോട് സ്വീകരിക്കേണ്ട തന്ത്രപരമായ അടവുനയവും ബ്ലോഗ് വിശദീകരിക്കുന്നു.
കേരളത്തില്‍ നിന്ന് ഉടന്‍ കൊല്ലപ്പെടേണ്ട ലിസ്റ്റും ബ്ലോഗും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മന്‍ഹജ് പിഴച്ച ജമാഅത്ത് ഇസ്ലാമി എന്ന തലക്കെട്ടിലുള്ള കുറിപ്പിലൂടെ ജമാഅത്ത് ഇസ്ലാമിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമര്‍ശിക്കുന്നതാണ് ഒരു കുറിപ്പ്. ആ പൂരപ്പറമ്പില്‍ റസൂലുല്ല വരില്ലായിരുന്നു എന്ന തലക്കെട്ടിലുള്ള കുറിപ്പിലൂടെയാണ് അദ്ദേഹത്തെ വിമര്‍ശിക്കുന്നത്.
കേരളത്തില്‍ നിന്നും ദമ്പതികള്‍ അടക്കം നിരവധി പേര്‍ പേര്‍ ഐഎസില്‍ ചേരാന്‍ പുറപ്പെട്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടുകൊണ്ടിരിക്കുന്നത് അതിനു പിന്നാലെ എത്തുന്ന ഇത്തരം ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ ഗൗരവത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ കാണുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























