Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അന്വേഷണം തകര്‍ക്കുന്നു... സഹോദരങ്ങളും ഭാര്യമാരും ആദ്യം പോകാന്‍ ശ്രമിച്ചത് ഇസ്രയേലിലേക്കെന്ന സൂചന

13 JULY 2016 10:55 AM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ നിന്നും പലരേയും കാണാതായെന്നും അവര്‍ ഐസിസിലേക്കാണ് പോയതെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് അന്വേഷണം ശക്തമാക്കി.പാലക്കാട് യാക്കരയില്‍ നിന്ന് കാണാതായ സഹോദരങ്ങളും ഭാര്യമാരും ആദ്യം പോകാന്‍ ശ്രമിച്ചത് ഇസ്രയേലിലേക്കെന്ന സൂചനകളുടെ പശ്ചാത്തലത്തില്‍ ഇവരെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഇസ്രയേലിലേക്ക് കടക്കാന്‍ ഒരു പ്രമുഖ ട്രാവല്‍ ഏജന്‍സിയെ ഇവര്‍ സമീപിച്ചതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പ്രത്യേകം അന്വേഷിക്കുക. റോ, ഐഎന്‍എ പ്രതിനിധികള്‍ ഇവരുടെ വീട്ടിലെത്തി പ്രത്യേകം പരിശോധന നടത്തിയിരുന്നു.
യാക്കരയില്‍ നിന്ന കാണാതായ നാലുപേരും മതം മാറിയ ശേഷമാണ് നാടുവിട്ടത്. ഇസ്ലാംമതം സ്വീകരിച്ച് ഈസയായി മാറിയ ബെക്‌സന്റെയും യഹിയ എന്ന പേരുസ്വീകരിച്ച അനുജന്‍ ബെറ്റ്‌സന്റെയും അടുത്തകാലത്തെടുത്ത ചിത്രങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. നെഞ്ചോളം താടി നീട്ടിവളര്‍ത്തിയിരുന്ന ഇരുവരും നാടുവിടുംമുന്‍പ് ഇവ വെട്ടിയൊതുക്കിയതായി പിതാവ് മൊഴി നല്‍കിയിരുന്നു. സഹോദരങ്ങളേയും അവരുടെ ഭാര്യമാരേയും വിവാദ മുസ്ലീം പണ്ഡിതന്‍ സക്കീര്‍ നായിക്കാണ് മതംമാറ്റിയതെന്ന് യഹിയയുടെയും ഈസയുടേയും പിതാവ് വിന്‍സന്റ് നേരത്തേ ആരോപിച്ചിരുന്നു. എറണാകുളം സ്വദേശിനി മെറിനെ മറിയമാക്കിയും തിരുവനന്തപുരം സ്വദേശിനി നിമിഷയെ ഫാത്തിമയാക്കിയും മതംമാറ്റിയായിരുന്നു ഇരുവരും ഭാര്യമാരാക്കിയത്.
ഇവരുടെ സുഹൃത്തായിരുന്ന ഷിബിയെന്ന യുവാവിനെ കാണാനില്ലെന്നും ബന്ധുക്കള്‍ കഴിഞ്ഞദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിവരങ്ങളും ഇവരുടെ ഐസിസ് ബന്ധവും പ്രത്യേകം അന്വേഷിക്കാനാണ് പ്രത്യേകസംഘം രൂപീകരിച്ചിട്ടുള്ളത്. ഇവര്‍ ഇസ്രയേലിലേക്ക് കടന്നുവോ എന്ന് സ്ഥിരീകരിക്കുന്നതിന് ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ സഹായം റോ തേടിയേക്കുമെന്നാണ് സൂചനകള്‍.
ഇവര്‍ ഇടയക്ക് യാത്രപോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇവരുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഇസ്ലാം മതസ്ഥാപനങ്ങളുടെ നിരവധി പ്രസിദ്ധീകരണങ്ങള്‍ ലഭിച്ചു. കഴിഞ്ഞദിവസം വീട്ടിലെത്തിയ റോ പ്രതിനിധിയും അറബി ഭാഷയില്‍ തയ്യാറാക്കിയ ലഘുലേഖകളും രേഖകളും ശേഖരിച്ചിരുന്നു.
ഇവിടെനിന്ന് കിട്ടിയ ഒരു ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതില്‍ നിന്ന് വിളികള്‍ പോയ നാല്പതോളം പേരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നു. പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ ബന്ധങ്ങളുള്ളതെന്നാണ് സൂചന. റോ പ്രതിനിധി ചെറുതുരുത്തിയിലും വടക്കാഞ്ചേരിയിലും പോയി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
മെയ് മൂന്നാംവാരം നാടുവിടുന്നതിനുമുന്‍പായി ഈസയും യഹിയയും ചൊറിച്ചിലുണ്ടെന്ന് പറഞ്ഞ് താടിരോമങ്ങള്‍ വെട്ടിയൊതുക്കിയിരുന്നതായി പിതാവ് വിന്‍സന്റ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുശേഷമുള്ള ഇവരുടെ ചിത്രങ്ങള്‍ ലഭ്യമല്ല. പുതിയ രൂപം മന:പൂര്‍വം ഒളിപ്പിച്ച് രാജ്യംവിടുന്നത് എളുപ്പമാക്കാനുമായിരുന്നു ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇവര്‍ താമസിച്ചിരുന്ന യാക്കരയിലെ വീട്ടില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ മാറി മുറിക്കാവിലാണ് പിതാവിന്റെ താമസം. ആറുവര്‍ഷംമുന്‍പ് വീടുവാങ്ങി താമസം മാറ്റുകയായിരുന്നു.
നാടുവിടുന്നതിന് തൊട്ടുമുന്‍പായി പുതിയ ഐ ഫോണ്‍, വാച്ച് എന്നിവയും മക്കള്‍ വാങ്ങിയിരുന്നതായി പിതാവ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ രസീതുകളും വീട്ടില്‍നിന്ന് അന്വേഷണസംഘം കണ്ടെടുത്തു ബെക്‌സന്റെ പേരില്‍ ദേശസാത്കൃത ബാങ്കിലുള്ള അക്കൗണ്ട് ബുക്കും മറ്റും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends