കോണ്‍ഗ്രസിന് പറ്റിയത് വലിയ പരിക്ക്: കെ.മുരളീധരന്‍

കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍ എം.എല്‍.എ. കോണ്‍ഗ്രസ് പാര്‍ട്ടി കരകയറുന്ന ലക്ഷണമില്ലെന്നും വലിയ പരിക്കാണ് പാര്‍ട്ടിക്ക് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് വലിയ ശസ്ത്രക്രിയ ആവശ്യമാണ്. പാര്‍ട്ടിക്ക് സമരം നടത്താനുള്ള ശേഷി നഷ്ടപ്പെട്ടു. നിയമസഭയില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ പറ്റുന്നില്ല. മുതിര്‍ന്ന നേതാക്കള്‍ പോലും സമരം നടത്താന്‍ മുന്നോട്ട് വരുന്നില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
തന്റെ മണ്ഡലത്തില്‍ പൈസ കൊടുത്തിട്ട് പോലും പ്രചരണത്തിനിറങ്ങാന്‍ ആളെ കിട്ടിയില്ല. പാര്‍ട്ടി നേതൃത്വത്തിന് പരാതി കൊടുത്തിട്ട് കാര്യമില്ലെന്നും അതിന് തയ്യാറല്ലെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ ഞാന്‍ ജയിച്ചത് ജനങ്ങളുടെ പിന്തുണയുള്ളത് കൊണ്ട് മാത്രമാണ്. നേതൃത്വത്തിന് ആശങ്ക സ്വന്തം കാര്യത്തില്‍ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട സാമുദായിക വോട്ടുകള്‍ നിയമസഭ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് ലഭിച്ചില്ലെന്നും തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം പാര്‍ട്ടി ഗൗരവമായി എടുത്തില്ലെന്നും കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് നേതാവും മുന്‍ മേയറുമായ പി.ടി മധുസൂദനന്‍ കുറുപ്പിന്റെ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha






















