മുളകു പായ്ക്കറ്റില്‍ ജീവനുള്ള പാമ്പ്

തൃക്കരിപ്പൂരിലെ പലചരക്കുകടയില്‍ നിന്നു വാങ്ങിയ മുളകിന്റെ പായ്ക്കറ്റില്‍ വിഷപ്പാമ്പ്. നീലേശ്വരം പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലെ ഡ്രൈവര്‍ പിലിക്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം താമസിക്കുന്ന എം.കെ.ലത്തീഫിനാണ് സാധനം വാങ്ങിയപ്പോള്‍ ഒപ്പം പാമ്പിനെ കിട്ടിയത്. വിഷമേറിയ മണ്ഡലിയുടെ കുഞ്ഞാണിത്
കാലിക്കടവിലെ ഒരു കടയില്‍ നിന്ന് അരിയും മുളകും വാങ്ങി വീട്ടിലെത്തിയ ലത്തീഫ്, വാഹനത്തില്‍ നിന്ന് സാധനം പുറത്തേക്ക് എടുത്ത് വയ്ക്കുമ്പോള്‍ തന്നെ മുളക് പായ്ക്കില്‍ നിന്ന് എന്തോ ഇഴയുന്ന ശബ്ദം കേട്ടിരുന്നു. തുടര്‍ന്ന് വീടിന് പുറത്ത് വച്ച മുളകില്‍ നിന്ന് ഇഴഞ്ഞു പോകുന്ന പാമ്പിനെയാണ് കണ്ടെത്തിയത്.
മണ്ഡലി ഇനത്തില്‍ പെട്ടതാണെന്നും മനസിലാക്കി. തല്ലിക്കൊന്ന ശേഷം കടയുടമയുടെ ശ്രദ്ധയില്‍ പെടുത്തി. കടയുടെ പുറത്ത് വയ്ക്കുന്ന മുളക് ചാക്കില്‍ ഇഴഞ്ഞ് കയറിയതാകാനാണ് സാധ്യതയെന്ന് പറയുന്നു.
https://www.facebook.com/Malayalivartha





















