ജീവന്‍നല്‍കി ജീവന്‍പോയി... വയോധികനെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട യുവ നേതാവ് എല്ലാവര്‍ക്കും മാതൃക

എറണാകുളം ഗവ.ലോ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനന്ത് വിഷ്ണു മരിച്ചത് ഒരു വയോധികന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ. സൈക്കിളില്‍ വിറുകമായി വന്ന വയോധികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അനന്തവിഷ്ണു ബൈക്ക് സഡന്‍ ബ്രേക്കിടുയായിരുന്നു. അങ്ങനെയാണ് തെറിച്ചു പോയി കാനയില്‍ വീണത്. റോഡരികിലൂടെ വയോധികന്‍ ഉന്തിനടന്ന സൈക്കിളിലാണ് ബൈക്ക് ഇടിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ റോഡില്‍ തലയിടിച്ചാണ് അനന്ത് വിഷ്ണുവിന് പരിക്കേറ്റത്. റോഡരികിലെ കാനയിലേയ്ക്ക് തെറിച്ചുവീണ വയോധികന് നിസ്സാരപരിക്കേറ്റിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെ ആളൂര്‍ പുലിപ്പാറക്കുന്നിലായിരുന്നു അപകടം.കോളേജില്‍നിന്ന് തീവണ്ടിയില്‍ കല്ലേറ്റുംകര റെയില്‍വെ സ്‌റ്റേഷനിലെത്തിയ അനന്ത് വിഷ്ണു, അവിടെ വച്ച ബൈക്കില്‍ കൊടകര മറ്റത്തൂര്‍കുന്നിലെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. പണി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോവുന്ന പുലിപ്പാറക്കുന്ന് സ്വദേശി കിഴക്കേടത്ത് വീട്ടില്‍ കുമാരന്റെ(64) സൈക്കിളിലാണ് ബൈക്ക് ഇടിച്ചത്. സൈക്കിളിന് പുറകില്‍ തെങ്ങിന്‍പട്ടയും വിറകും വച്ചുകെട്ടിയിരുന്നു.
ഇതില്‍ ബൈക്ക് ഇടിക്കുമെന്ന് വന്നപ്പോള്‍ അനന്തു സഡന്‍ ബ്രേക്കിടുകയായിരുന്നു. എന്നാല്‍ വണ്ടി നിന്നില്ല, സൈക്കിളില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് റോഡില്‍ക്കിടന്ന അനന്ത് വിഷ്ണുവിനെ പിന്നീട് വന്ന വാഹനയാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് കൊടകര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നിസ്സാരമായി പരിക്കേറ്റ കുമാരന്‍ സൈക്കിളുമായി സമീപത്ത് തന്നെയുള്ള, താന്‍ പണിക്ക് പോയ വീട്ടില്‍ച്ചെന്ന് വിവരം പറഞ്ഞു. തുടര്‍ന്ന് സ്വന്തം വീട്ടുകാരെ വിളിച്ചു വരുത്തി, ഇരിങ്ങാലക്കുടയിലെ ആശുപത്രിയില്‍ ചികിത്സ തേടി.എന്നാല്‍, അപകടവിവരം സംഭവസ്ഥലത്തെത്തിയ പൊലീസുള്‍പ്പെടെ ആരും അറിഞ്ഞിരുന്നില്ല.
രാത്രി വൈകി പൊലീസ് വീണ്ടുമെത്തി പരിശോധിച്ചപ്പോഴാണ് റോഡരികില്‍ വിറകുകെട്ട് കണ്ടത്. സമീപ വീടുകളില്‍ അന്വേഷിച്ചപ്പോഴാണ് സൈക്കിള്‍ യാത്രക്കാരനെ ഇടിച്ച വിവരം അറിയുന്നത്. പൊലീസ് ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലെത്തി കുമാരനെക്കണ്ട് സംഭവം സ്ഥിരീകരിച്ചു. ശനിയാഴ്ച പൊലീസ് സ്‌റ്റേഷനില്‍ മൊഴി നല്‍കാനെത്തിയ കുമാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊടകരയിലെ ആശുപത്രിയില്‍ എത്തിച്ചു.
എറണാകുളം ലോ കോളേജില്‍ കെഎസ് യുവിന് യൂണിയന്‍ തിരിച്ചു പടിച്ച് കൊടുത്തുത്തതില്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയും രാഷ്ട്രീയത്തിന് അതീതമായ വ്യക്തിപ്രഭാവത്തില്‍ യൂണിയന്‍ തിരിച്ചു പിടിക്കന്‍ സഹായകമായത് അനന്ത വിഷ്ണുവിന്റെ നേതത്വമായിരുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതനായി വിദ്യാര്‍ത്ഥികളുടെ പിന്തുണ നേടിയെടുത്ത അനന്ത വിഷ്ണുവിന്റെ അപ്രതീക്ഷിത മരണം വിദ്യാര്‍ത്ഥികള്‍ക്ക് ഞെട്ടലാണ് സമ്മാനിച്ചത്.
നാലാം വര്‍ഷ ലോകോളേജ് വിദ്യാര്‍ത്ഥിയായ അനന്തവിഷ്ണു കൃത്യമായ ആസൂത്രണത്തോടെയും ഗൃഹപാഠത്തോടെയും നടത്തിയ പ്രവര്‍ത്തനങ്ങളാണ് കെഎസയുവിന് ഊര്‍ജ്ജമായത്. അപ്രതീക്ഷിതമായ മരണവാര്‍ത്ത എത്തിയതോടെ അതിനെ ഉള്‍ക്കൊള്ളാന്‍ പലര്‍ക്കുമായില്ല. എപ്പോഴും ചിരിക്കുന്ന മുഖമായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു അനന്തകൃഷ്ണന്‍. കെഎസ് യുവിലെ വിദ്യാര്‍ത്ഥി പ്രവര്‍ത്തനത്തിന് പുതിയ മുഖം വേണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അനന്ത വിഷ്ണു.
എസ്എഫ്‌ഐ കോട്ടയില്‍ 10 വര്‍ഷത്തിന് ശേഷം കെഎസ്‌യു യൂണിയന്‍ ഭരണം തിരിച്ചു പിടിക്കുമ്പോള്‍ അത്തരം ഒരു വലിയ നേട്ടം സംഘടനയ്ക്ക് സമ്മാനിക്കാന്‍ കാരണക്കാരന്‍ അനന്തവിഷ്ണുവായിരുന്നു എന്നാണ് കെഎസ് യു പ്രവര്‍ത്തകര്‍ പറയുന്നത്.
https://www.facebook.com/Malayalivartha





















