മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്: വിജിലന്‍സിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വിജിലന്‍സിനെതിരെ അനാസ്ഥ ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഈമാസം എട്ടിന് ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി രൂക്ഷമായി വിമര്‍ശിച്ചതിനെത്തുടര്‍ന്ന് വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. കേസെടുത്തില്ലെങ്കില്‍ വിജിലന്‍സ് ഡയറക്ടര്‍ ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമും എല്‍ഡിഎഫിലേയും യുഡിഎഫിലേയും നേതാക്കളും ആരോപണം നേരിട്ട കേസില്‍ പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരമാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെമാല്‍ പാഷയാണ് കേസ് പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha





















