മകന്റെ ചേതനയറ്റ ശരീരവും കാത്ത് 43 ദിവസമായി ഒരു കുടുംബം: തിരിഞ്ഞുനോക്കാതെ ജനപ്രതിനിധികള്‍

കഴിഞ്ഞ ജൂണ്‍ നാലിനു സൗദിയിലെ അബ്ഹയില്‍ കാറപകടത്തില്‍ മരിച്ച കളമശേരി സ്വദേശി വിജയകുമാറിന്റെയും സുഗണയുടെയും മകനായ കാര്‍ത്തികേയന്‍ (26) മരണപ്പെട്ട് 43 ദിവസം കഴിഞ്ഞിട്ടും മൃതദേഹം നാട്ടിലെത്തിയിട്ടില്ല. കരഞ്ഞുതളര്‍ന്ന് അമ്മ; ആശ്വസിപ്പിക്കാനാകാതെ അച്ഛന്‍; തിരിഞ്ഞ് നോക്കാതെ സ്ഥലം എം.എല്‍.എയടക്കം ജനപ്രതിധികള്‍.
ജിദ്ദ അല്‍ജസീറ ഫോര്‍ഡ് വെഹിക്കിള്‍ കമ്പനിയില്‍ സ്‌പെയര്‍ പാര്‍ട്‌സ് പിക്കര്‍ ജീവനക്കാരനായിരുന്നു കാര്‍ത്തികേയന്‍. സഹപ്രവര്‍ത്തകരോടൊപ്പം പിക്ക്അപ് വാനില്‍ യാത്രചെയ്യവേ ആക്‌സില്‍ ഒടിഞ്ഞാണ് കാര്‍ത്തികേയന്‍ സഞ്ചരിച്ച വാഹനം മറിഞ്ഞത്. റംസാന്‍ നോമ്പ് കാലമായതിനാല്‍ റംസാനുശേഷം മൃതദ്ദേഹം എത്തിക്കാമെന്നാണ് അറിയിച്ചത്.
വാഹനപകടത്തില്‍ കാര്‍ത്തികേയന്‍ മരിച്ച വിവരം ജോലിസ്ഥലത്തെ സുഹൃത്തുകളാണു പിതാവിനെ വിളിച്ചറിയിച്ചത്. ഇതിനുശേഷം രണ്ടാഴ്ച കഴിഞ്ഞാണു കമ്പനി പ്രതിനിധികള്‍ മരണവിവരം അറിയിച്ചത്. തുടര്‍ന്ന് മൃതദ്ദേഹം നാട്ടിലെത്തിക്കണമെന്ന അഭ്യര്‍ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും നിവേദനം നല്‍കി. എന്നാല്‍, മറുപടിയൊന്നും ലഭിച്ചില്ല.
മാതാപിതാക്കളെ ആശ്വസിപ്പിക്കാനോ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കാനോ സ്ഥലം എം.എല്‍.എയും നഗരസഭ ചെയര്‍പഴ്‌സനും തയാറായില്ലെന്നു സഹോദരിയുടെ ഭര്‍ത്താവ് അനില്‍കുമാര്‍ പറഞ്ഞു.
അപകടം നടന്ന അബഹയിലെ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മൃതദേഹം നാട്ടില്‍ എത്തിക്കാനാവുമെന്നാണ് ഇന്നലെ രാത്രി കമ്പനി അധികൃതര്‍ ജിദ്ദയില്‍ നിന്ന് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha





















