ദേവസ്വം റിക്രൂട്ട്‌മെന്റ് പിഎസ്‌സിക്ക് വിടില്ല

ദേവസ്വം റിക്രൂട്ട്‌മെന്റ് തത്കാലം പിഎസ്‌സിക്ക് വിട്ടേക്കില്ല. എന്‍എസ്എസിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉറപ്പു കൊടുത്തതാണ് ഇക്കാര്യം. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എന്‍എസ്എസുമായി ഒരു കാരണവശാലും കൊമ്പു കോര്‍ക്കരുതെന്ന കോടിയേരിയുടെയും പിണറായിയുടെയും കര്‍ശന നിര്‍ദ്ദേശം മന്ത്രി സുരേന്ദ്രന് ലഭിച്ചു കഴിഞ്ഞു.
എം.ജി. സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചു വിട്ടപ്പോള്‍ ജി. സുകുമാരന്‍ നായരുടെ മകളെ സര്‍ക്കാര്‍ ഒഴിവാക്കാത്തത് ഇതുകൊണ്ടാണ്.
വെള്ളാപ്പള്ളി നടേശനും സര്‍ക്കാരും തമ്മില്‍ തെറ്റിയ പശ്ചാത്തലത്തില്‍ സുകുമാരന്‍ നായരെ കൂടെ നിര്‍ത്താനാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. വെള്ളാപ്പള്ളി നടേശന്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയപ്പോള്‍ ബിജെപിയ്‌ക്കെതിരെ സുകുമാരന്‍ നായര്‍ സ്വീകരിച്ച സുധീരമായ നിലപാടുകളാണ് സിപിഎമ്മിനെ സന്തോഷിപ്പിക്കുന്നത്. എന്‍എസ്എസ് ഇത്തരമൊരു നിലപാട് സംഘപരിവാറിനെതിരെ സ്വീകരിക്കുമെന്ന് സിപിഎം സ്വപ്‌നേവി കരുതിയില്ല.
എല്‍ഡിഎഫ് അധികാരത്തിലെത്തിയ ശേഷം പാര്‍ട്ടി നടത്തിയ ആദ്യ പരസ്യ കൂടികാഴ്ചയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ളത്. ഞായറാഴ്ചയാണ് മന്ത്രി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് അതീവ രഹസ്യമായെത്തിയത്. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാനെത്തിയത്. അരമണിക്കൂര്‍ പെരുന്നയില്‍ ചെലവിട്ടു.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചത് എന്‍എസ്എസിന്റെ ആവശ്യ പ്രകാരമാണ്. റിക്രൂട്ട്മന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നാണ് എന്‍എസ്എസിന്റെ പ്രധാന ആവശ്യം.
https://www.facebook.com/Malayalivartha





















