സുശീലയ്ക്കു പിന്നാലെ രാജമാണിക്യത്തിനും കുറി വീഴുന്നു

സര്‍ക്കാര്‍ അഭിഭാഷക സുശീല ആര്‍ ഭട്ടിനു പിന്നാലെ എറണാകുളം ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യത്തെയും ഒഴിവാക്കാന്‍ റവന്യൂ മന്ത്രാലയം നീക്കം തുടങ്ങി. ഭൂമാഫിയയുടെ സമ്മര്‍ദ്ദമാണ് നടപടിക്ക് കാരണം.
ഹാരിസണ്‍ മലയാളം, കണ്ണന്‍ദേവന്‍, റ്റി.ആര്‍.റ്റി തുടങ്ങിയ വന്‍കിട കമ്പനികളുടെ കൈവശമിരിക്കുന്ന അനധികൃത ഭൂമിയെ കുറിച്ച് ആദ്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത് ഐ.ജി. എസ് ശ്രീജിത്താണ്. അദ്ദേഹം മനുഷ്യാവകാശ കമ്മീഷന്‍ ഐജി യായിരിക്കുമ്പോഴായിരുന്നു അന്വേഷണം നടന്നത്. അന്വേഷണത്തിനൊടുവില്‍ അദ്ദേഹത്തെ ക്രൈംബ്രാഞ്ചിലേയ്ക്കു മാറ്റി. ക്രൈംബ്രാഞ്ചില്‍ ഇരുന്നും അദ്ദേഹം ഭൂമാഫിയയ്‌ക്കെതിരെ പിടിമുറുക്കി. അതോടെ എറണാകുളം റേഞ്ച് ഐജിയായി സ്ഥലം മാറ്റി.
റവന്യൂമന്ത്രിയായിരുന്ന അടൂര്‍പ്രകാശിന്റെ നിര്‍ദ്ദേശാനുസരണമാണ് എറണാകുളം കളക്ടര്‍ രാജമാണിക്യത്തെ ഭൂമി തിരിച്ചു പിടിക്കാനുള്ള സ്‌പെഷ്യല്‍ ഓഫീസറാക്കിയത് .രാജമാണിക്യം സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെയും ആരോപണങ്ങളുടെ കരിനിഴലിലാക്കാന്‍ ഭൂമാഫിയ ശ്രമിച്ചിരുന്നു. എന്നാല്‍ ഭൂ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള സമിതിയില്‍ നിന്നും യുഡിഎഫ് സര്‍ക്കാര്‍ അദ്ദേഹത്തെ മാറ്റിയില്ല.
കളക്ടര്‍മാരുടെ മാറ്റം ഉടന്‍ സര്‍ക്കാര്‍ പരിഗണിക്കും. അതില്‍ രാജമാണിക്യത്തിനും കുറിവീഴും. അതോടെ ഭൂകൈയേറ്റ അന്വേഷണങ്ങള്‍ നിലയ്ക്കും. ശ്രീജിത്തിന് ഭൂകൈയ്യേറ്റങ്ങള്‍ അന്വേഷിക്കാനുള്ള ചുമതല ഡിജിപി നല്‍കിയിട്ടുണ്ട്. ഒന്നുകില്‍ അദ്ദേഹത്തെ അതില്‍ നിന്നും ഒഴിവാക്കും. ഇല്ലെങ്കില്‍ എറണാകുളം റേഞ്ച് ഐജി സ്ഥാനത്ത് നിന്നും നീക്കും.
എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ എല്ലാം ശരിയാക്കുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha





















