കഞ്ചാവു വില്‍പ്പനക്കാരന്‍ സ്‌കൂള്‍ കുട്ടികളുടെ ഉച്ചക്കഞ്ഞിയില്‍ വിഷം കലക്കിയത് സ്‌കൂളില്‍ നിന്നും ഗ്രാമസഭയില്‍ പരാതി ഉയര്‍ന്നതിന്റെ പക തീര്‍ക്കാന്‍

മഹാദുരന്തം ഒഴിവായത് തലനാരിഴക്ക്. കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞിയില്‍ കഞ്ചാവു വില്‍പ്പനക്കാരന്‍ വിഷം കലക്കിയത് സ്‌കൂളില്‍ നിന്നും ഗ്രാമസഭയില്‍ പരാതി ഉന്നയിച്ചതിലുള്ള പക തീര്‍ക്കാന്‍. പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവി സെന്റ് പോള്‍സ് എം.എസ്.സി.എല്‍.പി സ്‌കൂളിലെ ഉച്ചക്കഞ്ഞിയിലാണ് ചെമ്പനരുവി ചിഞ്ചുഭവനില്‍ 'ചെയര്‍മാന്‍' എന്ന സത്യന്‍(52) ഇന്നലെ വിഷം കലര്‍ത്തിയത്. തക്ക സമയത്ത് തന്നെ അദ്ധ്യാപിക ഇടപെട്ടതു കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. കുടിച്ച വെള്ളത്തിലെ രുചി വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് അദ്ധ്യാപിക കുഞ്ഞുങ്ങള്‍ക്ക് കഞ്ഞി വിളമ്പരുതെന്ന് നിര്‍ദേശിക്കുകയായിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ സമീപവാസി സത്യന്‍ പാചകപ്പുരയില്‍നിന്ന് ഇറങ്ങി ഓടുന്നത് കണ്ടതായി മറ്റൊരു അദ്ധ്യാപികയും പാചകത്തൊഴിലാളിയും അറിയിച്ചു. വിവരമറിഞ്ഞ് പഞ്ചായത്തംഗം റഷീദും സമീപവാസികളും സത്യനെ അന്വേഷിച്ച് വീട്ടിലത്തെിയപ്പോള്‍ ഇയാള്‍ അവിടെനിന്നും ഇറങ്ങിയോടി. പിന്തുടര്‍ന്ന നാട്ടുകാര്‍ സമീപത്തെ തോട്ടത്തില്‍വച്ച് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. വിവരമറിഞ്ഞ് പിറവന്തൂരില്‍നിന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഭക്ഷണത്തിന്റെ സാംമ്പിള്‍ ശേഖരിച്ചു.
സത്യന്‍ പ്രദേശത്ത് വ്യാജമദ്യവും കഞ്ചാവുമടക്കം ലഹരിവസ്തുക്കള്‍ വില്‍ക്കുന്നത് പതിവാക്കിയ കക്ഷിയാണെന്നാണ് ആരോപണം. രണ്ടുദിവസം മുമ്പ് സ്‌കൂളില്‍ നടന്ന ഗ്രാമസഭയില്‍ സത്യനെതിരെ രക്ഷിതാക്കള്‍ പരാതി പറയുകയുണ്ടായി. ഇതേതുടര്‍ന്നുണ്ടായ വിരോധമാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ പ്രേരിപ്പിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 75ഓളം കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. ഇവരും അദ്ധ്യാപകരും സ്‌കൂളില്‍നിന്നാണ് ഉച്ചഭക്ഷണം കഴിക്കുന്നത്. സംഭവത്തത്തെുടര്‍ന്ന് കുട്ടികള്‍ക്ക് വീണ്ടും ഭക്ഷണം തയാറാക്കി. പുനലൂര്‍ വിദ്യാഭ്യാസ ഓഫിസര്‍ ബി. ഉണ്ണികൃഷ്ണന്‍ സ്‌കൂളിന് ഉച്ചകഴിഞ്ഞ് അവധിയും നല്‍കി.
https://www.facebook.com/Malayalivartha






















