ഹൈക്കോടതി പരിസരം യുദ്ധക്കളം; കോട്ടിട്ട കാട്ടാളന്‍മാരെപ്പോലെ വക്കീലന്‍മാര്‍ മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു; സംസ്ഥാനമൊട്ടാകെ പത്രക്കാരുടെ പ്രതിഷേധവും ധര്‍ണ്ണയും: ഇന്നും ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ സ്ഥലത്ത് വന്‍ പോലീസ്

സ്ത്രീപീഡനത്തില്‍പ്പെട്ട ഗവ. പ്ലീഡറുടെ വാര്‍ത്ത മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ നല്‍കിയതാണ് വക്കീലന്‍മാരെ പ്രകോപിപ്പിച്ചതും ഇന്നലെ ഹൈക്കോടതി പരിസരത്ത് അക്രത്തിന് വഴിവെച്ചതും. സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. ഇന്ന് പ്രതിഷേധദിനമായി അഭിഭാഷകര്‍ ആചരിക്കുകയാണ്. എന്നാല്‍ സംഭവത്തില്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അപലപിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ അക്രമമഴിച്ചുവിട്ട അഭിഭാഷകരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഹൈക്കോടതി വളപ്പില്‍ ധര്‍ണ നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകന്‍ വീണ്ടും അക്രമമഴിച്ചുവിട്ടതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. ഇതേത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. ധര്‍ണയിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ നാണയത്തുട്ടുകള്‍ എറിയുകയും അവരെ അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. ധര്‍ണയ്ക്കു നേരെ ഒരു അഭിഭാഷകന്‍ ബൈക്കോടിച്ചു കയറ്റാന്‍ ശ്രമിച്ചുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. 
ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ്് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഹൈക്കോടതിയിലേക്കു നടത്തിയ മാര്‍ച്ചില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. ഇന്നു രാവിലെ കോടതിയിലെ മീഡിയ റൂം അഭിഭാഷകര്‍ പൂട്ടിയിരിക്കുന്നത് കണ്ട മാധ്യമപ്രവര്‍ത്തകര്‍ ഇതു ചോദ്യംചെയ്തതാണു പുതിയ സംഭവങ്ങള്‍ക്കു വഴിവച്ചത്. അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയായിരുന്നു. 
ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാജേഷ് തകഴിക്കും മീഡിയാവണ്‍ കാമറാമാന്‍ മോനിഷിനും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സലാം.പി. ഹൈദ്രോസിനും നേരേ അക്രമമുണ്ടായി. ഇരു ചാനലുകളുടെയും ക്യാമറ തകര്‍ക്കാനും അഭിഭാഷകര്‍ ശ്രമിച്ചു. മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ പ്രവേശിക്കുന്നതില്‍നിന്നു വിലക്കണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം.
https://www.facebook.com/Malayalivartha























