അധ്യാപികയെ പീഡിപ്പിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍

കാസര്‍ഗോഡ് അധ്യാപികയെ ഓട്ടോയില്‍കൊണ്ടുപോയി പീഡിപ്പിച്ചകേസില്‍ പ്രതി റിമാന്‍ഡില്‍. ദേലംപാടി മയ്യളയിലെ നാരായണനെ (30) ആണ് ആദൂര്‍ എസ്.ഐ സന്തോഷ്‌കുമാര്‍ അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് യുവതിയെ വിവാഹവാഗ്ദാനം നല്‍കി പ്രതി ഓട്ടോയില്‍കയറ്റിക്കൊണ്ടുപോയി ദേലംപാടി മാനില എന്ന സ്ഥലത്തെ കുറ്റികാട്ടില്‍ വെച്ച് പീഡനത്തിനിരയാക്കിയത്. പിന്നീട് പ്രതി വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്മാറിയതോടെ അധ്യാപിക പോലീസില്‍ പരാതിയുമായി എത്തുകയായിരുന്നു.സമീപത്തെ ഒരു സ്‌കൂളില്‍ താല്‍കാലിക അധ്യാപികയാണ് പീഡനത്തിന് ഇരയായ യുവതി. തന്നെ മോഹിപ്പിച്ച് വഞ്ചിക്കുകയായിരുന്നെന്നാണ് അധ്യാപികയുടെ മൊഴി.
https://www.facebook.com/Malayalivartha























