ആണ്‍ശരീരത്തില്‍ നിന്നു പെണ്ണായി മാറിയ ദീപ്തി വിവാഹ ആലോചനകള്‍ വരെയെത്തി നില്‍ക്കുന്ന ആ കഥ പറയുന്നു

വനിതയുടെ മുഖചിത്രമായതോടെ പ്രശസ്ത( നാ )യായി മാറിയ ട്രാന്‍സ് വുമണ്‍ ദീപ്തിയുടെ ജീവിതവും മാറിമറിയുന്നു. ആണ്‍ശരീരത്തില്‍ നിന്നു പെണ്ണായി മാറിയ കഥയാണ് മാസികയിലൂടെ ദീപ്തി വായനക്കാര്‍ക്കായി പങ്കുവയ്ക്കുന്നത്. മുഖചിത്രം മാഗസിനില്‍ വന്നതു മുതല്‍ ദീപ്തിയുടെ സൗന്ദര്യം ചര്‍ച്ചയായിരുന്നു. വായനക്കാരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് വീഡിയോ പുറത്തു വിടുന്നതെന്ന് വനിത പറയുന്നു . ദീപ്തി നായര്‍ വനിതയുടെ മുഖചിത്രമായപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം വീണ്ടും പൊതുസമൂഹത്തിന്റെ ചര്‍ച്ചാവിഷയമായി. 
പതിനാറു വയസ്സു വരെ ഷിനോജ് എന്ന ആണ്‍ശരീരത്തില്‍ മനസ്സു വേദനിച്ച് ശ്വാസംമുട്ടി കഴിഞ്ഞു ദീപ്തി. സ്ത്രീകളെപ്പോലെ ഒരുങ്ങി നടക്കുന്ന ഷിനോജ് വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസത്തിനും അപമാനിക്കലുകള്‍ക്കും ഇരയായി. 'ആണാക്കാനുള്ള' ചികിത്സകളും നേര്‍ച്ചകളും ഷിനോജിനു വേദനകളായി. എന്തു ചെയ്തിട്ടും 'നന്നാകാത്ത' ഷിനോജ് വീടിനു പുറത്തായി. ബെംഗലൂര് ഹിജിഡകളുടെ സമൂഹത്തില്‍ എത്തിച്ചേര്‍ന്ന ഷിനോജ് തന്റെ മനസ്സ് പറഞ്ഞപോലെ സ്ത്രി വേഷധാരിയായി. നൃത്തം അഭ്യസിച്ച് പ്രഫഷനല്‍ ഡാന്‍സറായി. ജോലി ചെയ്തു പണമുണ്ടാക്കി സ്വയം വേദനിച്ച് ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി. ഇപ്പോള്‍ വീട്ടുകാരും അംഗീകരിച്ചു തുടങ്ങി . മാത്രമല്ല ഏറ്റവും കൗതുകകരമായ വാര്‍ത്ത ദീപ്തിയ്ക്ക് വിവാഹ ആലോചനകള്‍ വരെ തുടങ്ങി എന്നതാണ് ആ കഥകളാണ് വീഡിയോയില്‍ ദീപ്തി പങ്കുവയ്ക്കുന്നത് . ഇനി വരാനിരിക്കുന്നത് ട്രാന്‍സ് ജെന്ററുടെ അവകാശ സമരങ്ങളുടെ കാലമാണെന്നും സൂചന ഇവര്‍ നല്‍കുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തവണ പ്രകടനപത്രികയില്‍ ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന്റെ കാര്യങ്ങള്‍ പറയുകയും ബഡ്ജറ്റില്‍ 60 കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തലച്ചോറിലെ ഹോര്‍മോണിന്റെ പ്രവര്‍ത്തന വ്യതിയാനം കൊണ്ടുണ്ടാകുന്ന ഇവരുടെ ശരീരമാനസിക പ്രശ്‌നങ്ങള്‍ എന്നെങ്കിലും സമൂഹം തിരിച്ചറിയുമോ.
https://www.facebook.com/Malayalivartha























