മഴവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടെ മകന്‍ ബോധംകെട്ടു വീണു. രക്ഷിക്കാനിറങ്ങിയ പിതാവ് ശ്വാസം മുട്ടി മരിച്ചു

മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചപ്പോഴുണ്ടായ പുക തിങ്ങി നിറഞ്ഞതിനാല്‍ മഴവെള്ള സംഭരണി വൃത്തിയാക്കാന്‍ ഇറങ്ങിയ മകന്‍ ബോധം കെട്ടുവീണതിനെ തുടര്‍ന്നു രക്ഷിക്കാനിറങ്ങിയ പിതാവ് ശ്വാസം മുട്ടി മരിച്ചു. കോട്ടയം അയ്മനം ഐക്കരച്ചിറയില്‍ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ആണ് സംഭവം നടന്നത്. സംഭരണി വൃത്തിയാക്കാന്‍ സഹായിച്ച മറ്റു മൂന്നു പേരെ ശ്വാസ തടസ്സത്തെ തുടര്‍ന്നു ആശുപത്രീയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുലിക്കുട്ടിശേരി വല്യാട് മൂന്നുമൂല പാലത്തിനു സമീപം മാങ്കീഴയില്‍ (മുപ്പാത്തി) രാജപ്പന്‍ (70) ആണു മരിച്ചത്. മകന്‍ ജയരാജ് ശ്വാസ തടസത്തെ തുടര്‍ന്നു കുഴഞ്ഞു വീണത് കണ്ടതിനെ തുടര്‍ന്നാണ് രാജപ്പന്‍ നസംഭരണിയിലേക്കിറങ്ങിയതും മരണത്തിനു കാരണമായതും. ഇവരുടെ കൂടെ സംഭരണി വൃത്തിയാക്കാന്‍ സഹായിച്ച പുതിയാട്ടില്‍ സലി (47), സലിയുടെ മകന്‍ ശരണ്‍ (18) എന്നിവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു, ഇവര്‍ അപകട തരണം ചെയ്തതായി അറിയിച്ചു.
സലിയുടെയും രാജപ്പന്റെയും ഉടമസ്ഥതയിലുള്ള മഴവെള്ള സംഭരണിയിലാണ് അപകടം നടന്നത്. ഒമ്പതടി താഴ്ചയുണ്ടായിരുന്ന സംഭരണിയില്‍ വെള്ളം വറ്റിച്ചു കളയുന്നതിനായി മോട്ടോര്‍ സ്ഥാപിക്കാത്തിനെ തുടര്‍ന്ന് അകത്തുണ്ടായിരുന്ന പുക ശ്വസിച്ചതാണ് ജയരാജ് കുഴഞ്ഞു വീഴാന്‍ കാരണമായത്. മോട്ടോര്‍ ഉപയോഗിച്ചു വറ്റിച്ചെങ്കിലും അവശേഷിച്ച കുറച്ചു വെള്ളം കോരി വറ്റിക്കുന്നതിനാണ് ജയരാജ്ഉം സലീമും. സലീമിന്റെ മകന്‍ ശരണും സംഭരണിയിലിറങ്ങിയത്.
https://www.facebook.com/Malayalivartha























