ഭാഗപത്ര രജിസ്‌ട്രേഷന്‍: പാവപ്പെട്ടവരെ നികുതി വര്‍ധനയില്‍ നിന്ന് ഒഴിവാക്കും: തോമസ് ഐസക്

ഭാഗപത്ര രജിസ്‌ട്രേഷന്‍ നികുതി വര്‍ധനയില്‍ നിന്ന് പാവപ്പെട്ടവരെ ഒഴിവാക്കുമെന്ന് മന്ത്രി ടി.എം.തോമസ് ഐസക്. സര്‍ക്കാറിന്റെ പ്രധാന വരുമാനമാര്‍ഗം സ്വത്ത് ഭാഗംവയ്ക്കുമ്പോഴുള്ള നികുതിയാണ്. പാവപ്പെട്ടവരുടെ പേരുപറഞ്ഞ്, ഏക്കറുകള്‍ ഉള്ളവരും ഭാഗംവയ്ക്കുമ്പോള്‍ തുച്ഛമായ നികുതിയാണ് അടച്ചുവരുന്നത്. ഇതിന് മാറ്റം വരുത്തണം. ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി തുടര്‍ന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വരുമാനം കുറയും. ഇന്ത്യയില്‍ കേരളത്തിനെ മാത്രമായിരിക്കും അത് ഗുരുതരമായി ബാധിക്കുക.
സംസ്ഥാനത്തിന്റെ വികസന സാധ്യതകള്‍ കൊട്ടിയടച്ചായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ ഉമ്മന്‍ചാണ്ടി ഭരണം. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് 19 ശതമാനമായി വളര്‍ന്ന നികുതി വരുമാനം യു.ഡി.എഫ് ഭരണത്തില്‍ 12 ശതമാനത്തിലേക്ക് ചുരുങ്ങി എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























