ഉപ്പയും ഉമ്മയുമടക്കമുള്ള ബന്ധുക്കള്‍ ഇങ്ങോട്ടു വരൂ : ഐ.എസ്സില്‍ ചേര്‍ന്നെന്നു സംശയിക്കുന്ന മലയാളിയുടെ സന്ദേശം

ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നെന്നു സംശയിക്കുന്ന മലയാളികളില്‍ ഒരാളായ കാസര്‍കോടു നിന്നു കാണാതായ തൃക്കരിപ്പൂര്‍ സ്വദേശി ഹഫീസുദ്ദീന്‍ വീട്ടിലേക്കു സന്ദേശമയച്ചു. സഹോദരിക്കാണ് സന്ദേശമയച്ചത്. സമൂഹ മാധ്യമമായ ടെലിഗ്രാം വഴിയെത്തിയ സന്ദേശം അഫ്ഗാനിലെ സോറോ ബോറോ മല നിരകളില്‍ നിന്നാണെന്നു സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്.
സുഖമായിരിക്കുന്നു. ഉപ്പയും ഉമ്മയുമടക്കമുള്ള ബന്ധുക്കള്‍ ഇങ്ങോട്ടുവരൂ എന്നതായിരുന്നു ഹഫീസുദ്ദീന്‍ അയച്ച സന്ദേശം. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലാണ് ഇയാളുടെ സഹോദരിയുടെ ഫോണ്‍. സന്ദേശത്തിന്റെ ആധികാരികതയെക്കുറിച്ച് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഹഫീസുദ്ദീന്‍ നാട്ടിലുപയോഗിച്ചിരുന്ന സമൂഹമാധ്യമ അക്കൗണ്ടില്‍നിന്നുതന്നെയാണ് സന്ദേശം. അതിനാല്‍ ഇത് ഹഫീസുദ്ദീന്റേതാണെന്ന നിഗമനത്തിലാണു പൊലീസ്.
തൃക്കരിപ്പൂരില്‍നിന്നും പാലക്കാട്ടു നിന്നുമായി 21 പേരെയാണ് കാണാതായിരിക്കുന്നത്. ഇവരില്‍ 11 പേര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്നു സ്ഥിരീകരിച്ചിരുന്നു. പാലക്കാട്ടുനിന്നു കാണാതായ ദമ്പതികളില്‍ ഒരാള്‍ നേരത്തെ സന്ദേശമയച്ചിരുന്നു.
https://www.facebook.com/Malayalivartha























