ഇന്ദിരക്കും കീര്‍ത്തിക്കും സ്വപ്‌ന ഭവനം ഒരുക്കാന്‍ നടന്‍ ദിലീപിന്റെ കൈത്താങ്ങ്

ഭവനം ഒരുക്കാന്‍ നടന്‍ ദിലീപിന്റെ ദിലീപിന്റെ നേതൃത്വത്തില്‍ കേരള ആക്ഷന്‍ ഫോഴ്‌സും ജിപി ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നു 'സുരക്ഷിത ഭവനം' പദ്ധതിയില്‍ നിര്‍മിക്കുന്ന വീടുകളുടെ രൂപരേഖ തയാറായി. ആദ്യ വീടിന്റെ ശിലാസ്ഥാപനം ചിങ്ങം ഒന്നിന് ആലപ്പുഴ ജില്ലയില്‍ മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ വാത്തികുളത്തു ദിലീപ് നിര്‍വഹിക്കും. മരിച്ചെന്നു കരുതി മറവു ചെയ്യാന്‍ കൊണ്ടുപോയ കുഞ്ഞിനു ജീവനുണ്ടെന്നറിഞ്ഞ് ഏറ്റെടുത്തു വളര്‍ത്തിയ ഇന്ദിരയ്ക്കും അവര്‍ വീണ്ടെടുത്ത മകള്‍ കീര്‍ത്തിക്കുമാണ് ആദ്യ വീടു നല്‍കുന്നത്.
ഇവരുടെ കഥ 17നു മലയാള മനോരമ ഞായറാഴ്ചയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതു വായിച്ച ദിലീപ്, ആക്ഷന്‍ ഫോഴ്‌സ് പ്രസിഡന്റ് ഡോ. ടോണി ഫെര്‍ണാണ്ടസും സെക്രട്ടറി ഡോ. സി.എം.ഹൈദരാലിയുമായി ആലോചിച്ച് വീടു പണിതു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രാരംഭ നടപടികള്‍ക്കായി കേരള ആക്ഷന്‍ ഫോഴ്‌സ് വൊളന്റിയര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ച് ഇന്ദിരയുടെ ബന്ധുക്കളുമായും തെക്കേക്കര പഞ്ചായത്തു പ്രസിഡന്റ് ഷൈലാ ലക്ഷ്മണന്‍, പഞ്ചായത്തംഗം മോഹന്‍ എന്നിവരുമായും ചര്‍ച്ച നടത്തി.
നിര്‍മാണം തുടങ്ങി മൂന്നു മാസത്തിനകം വീടു പൂര്‍ത്തീകരിക്കുന്നതിനു നടപടികള്‍ സ്വീകരിക്കും. 430 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് പദ്ധതിയിലെ വീടുകള്‍. രണ്ടു കിടപ്പുമുറി, ഹാള്‍, അടുക്കള, സിറ്റൗട്ട് എന്നിവ ഉണ്ടാകും. അഞ്ചര ലക്ഷം രൂപയാണു നിര്‍മാണ ചെലവ്. സ്‌കൂട്ടറില്‍ സഞ്ചരിക്കവേ തണല്‍ മരം കടപുഴകി വീണു മരിച്ച ആലുവ സ്വദേശിയായ വര്‍ക്‌ഷോപ് ജീവനക്കാരന്‍ സുരേഷിന്റെ കുടുംബത്തിന് ആദ്യ വീടു നല്‍കാന്‍ തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha























