എല്ലാം പണത്തിന് വേണ്ടി: അമ്മയെ കൊലപ്പെടുത്തിയ കേസില് ബാങ്ക് മാനേജരായ മകന് ജീവപര്യന്തം തടവും പിഴയും

രക്ഷിക്കേണ്ട കരങ്ങള്‍ കഴുത്ത് ഞെരിച്ചപ്പോള്‍...പാവം അമ്മ. അമ്മയെ കൊലപ്പെടുത്തിയ കേസില് ബാങ്ക് മാനേജരായ മകന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലം രണ്ടാം അഡീഷണല് സെഷന്‍സ് ജഡ്ജി ആഷ് കെ.ബാലിന്റേതാണ് വിധി. കരുനാഗപ്പള്ളി പട.വടക്ക് ദളവാമഠം വീട്ടില് ഗണേഷിനെയാണ് ശിക്ഷിച്ചത്. ഫെഡറല് ബാങ്ക് കരുനാഗപ്പള്ളി ശാഖ അസിസ്റ്റന്റ് മാനേജരാണ് ഗണേഷ്.ചവറ മേനാമ്പള്ളി ദ്വാരകയില് രുക്മിണിയമ്മ(62)യാണ് കൊല്ലപ്പെട്ടത്. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയായിരുന്നു ഇവര് 2010 ജൂലായ് 19നാണ് രുക്മിണിയമ്മയെ മരിച്ചനിലയില് കരുനാഗപ്പള്ളി താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചത്.
ആദ്യം അസ്വാഭികമരണത്തിന് രജിസ്റ്റര് ചെയ്ത കേസില് പോസ്റ്റുമോര് റിപ്പോര് ട്ടിന്റെ അടിസ്ഥാനത്തിലാണ് 302 വകുപ്പുപ്രകാരം കൊലപാതകം കൂട്ടിചേര് ത്തത്. കഴുത്തിന് ഇരുവശത്തും ബലപ്രയോഗം നടത്തിയതുമൂലം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും തെളിഞ്ഞു.വിവാഹബന്ധം വേര് പെടുത്തിയ ഇവര മൂത്തമകന് ഗിരീഷിനൊപ്പം ചവറയിലെ വീട്ടിലായിരുന്നു താമസം. ഇളയമകന് ഗണേഷ് അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പം ദളവാമഠം വീട്ടിലും. മൂത്തമകന്ഗിരീഷ് ഹോമിയോ മെഡിസിന് പഠിക്കുന ആത്മഹത്യ ചെയ്തു.
സഹോദരന്റെ മരണശേഷം ഗണേഷ് അമ്മയെ കാണാന്‍ പോവുകയും ധനസംബന്ധമായ ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. മകന്റെ മരണത്തോടെ മാനസികമായി തകര്ന്ന രുക്മിണിയമ്മ സഹോദരങ്ങളുടെ സംരക്ഷണയിലായിരുന്നു.
അമ്മയെ അവരുടെ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ സഹിതം ലഭിക്കണമെന്നാവശ്യപ്പെട്ട് 2008 ഒക്ടോബര് രണ്ടിന് ഗണേഷ് കരുനാഗപ്പള്ളി ഡിവൈ.എസ്.പി.ക്ക് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മയുടെ സംരക്ഷണച്ചുമതലയും എല്ലാരേഖകളും ഗണേഷിന് കൈമാറി. അതിനുശേഷവും ഗണേഷ് അമ്മയോടൊപ്പം താമസിക്കാതെ അച്ഛനും രണ്ടാനമ്മയ്ക്കും ഒപ്പമായിരുന്നു താമസം.
2009 വിവാഹിതനായ ഗണേഷ് വിവാഹച്ചടങ്ങില് അമ്മയെ പങ്കെടുപ്പിക്കുകയോ കല്യാണക്കത്തില്‍ അമ്മയുടെ പേര് ഉള്‍പ്പെടുത്തുകയോ ചെയ്തിരുന്നില്ല. ഗണേഷിന്റെ വീട്ടില് കഴിയുന്ന രുക്മിണിയമ്മയ്ക്ക് മതിയായ സംരക്ഷണമോ ചികിത്സയോ ലഭിച്ചിരുന്നില്ല. ഇക്കാര്യം അവര് സഹോദരനോട് പറഞ്ഞിരുന്നു. സഹോദരിയുടെ ജീവന അപകടത്തിലാണെന്നുകാട്ടി അന്നത്തെ ആഭ്യന്തരമന്ത്രിക്ക് പ്രഭാകരന് പിള്ള പരാതി നല് കുകയും ചെയ്തു.ഇതിനിടയിലാണ് മരണം. മൃതദേഹം പോസ്റ്റുമോര് ട്ടം നടത്തണമെന്നാവശ്യപ്പെട്ട് പ്രഭാകരന് പിള്ള പരാതി നല് കിയിരുന്നു. തുടര്ന്നാണ് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തത്.
മനുഷ്യന് ആര്‍ത്തിയാകാം അത്യാര്‍ത്തി പാടില്ല. ഇനിയിപ്പോ കമ്പിയെണ്ണിയിരിക്കാം. അമ്മയെ കൊന്നതിന്റെ പാപഭാരവും പേറി.
https://www.facebook.com/Malayalivartha



























