പ്ലീഡറുടെ വാഹനത്തിന്റെ വിന്‍ഡോകളില്‍ കറുത്ത ഫിലിം : ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഗവണ്‍മെന്റ് പ്ലീഡറുടെ നിയമലംഘനം ചൂണ്ടിക്കാട്ടി സംവിധായകന്‍ ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡറുടെ ചുവന്ന ബോര്‍ഡുള്ള വാഹനത്തിന്റെ വിന്‍ഡോകളില്‍ കറുത്ത ഫിലിം പതിച്ചതാണ് ഫോട്ടോ സഹിതം ആഷിക് അബു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിരിക്കുന്നത്.
പോസ്റ്റ് സോഷ്യല്‍ മീഡിയ എറ്റെടുത്തു കഴിഞ്ഞു. പാവപ്പെട്ടവനെ ഓടുന്ന ബൈക്കില്‍ നിന്ന് തല്ലി വീഴ്ത്തിവരെ ശിക്ഷിക്കുന്ന നമ്മുടെ നാട്ടിലെ നിയമവാഴ്ചയുടെ സര്‍ക്കാര്‍ പ്രതിനിധിക്ക് അടുപ്പിലും സ്റ്റിക്കര്‍ ഒട്ടിക്കാം. നടപടിയുണ്ടോ സര്‍ക്കാരേ എന്നാണ് പോസ്റ്റില്‍ ആഷിക് ചോദിക്കുന്നത്. വാഹനങ്ങളുടെ വിന്‍ഡോകളില്‍ കറുത്ത ഫിലിം പതിക്കുന്നത് സുപ്രീംകോടതി നിരോധിച്ചിട്ടുണ്ട്.
ബിജി ഏബ്രഹാം എന്നയാളുടെ പേരിലാണ് വാഹനമെന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമാകുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ആഷിക് അബുവിന്റെ പോസ്റ്റ് ഇതിനകം എഴുനൂറിലേറെപ്പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
പോസ്റ്റില്‍ നിന്നുള്ള ചിത്രം കൊച്ചി സിറ്റി ട്രാഫിക് പോലീസിന്റെ വാട്ട്‌സാപ്പിലേക്ക് അയച്ചയാള്‍ക്കു ലഭിച്ച മറുപടി പോസ്റ്റില്‍ കമന്റായി അരുണ്‍ കൃഷ്ണന്‍ എന്നയാള്‍ നല്‍കിയിട്ടുണ്ട്. കാര്‍ കണ്ട സ്ഥലം ഏതെന്നാണ് ട്രാഫിക് പോലീസിന്റെ അന്വേഷണം.
https://www.facebook.com/Malayalivartha