യുവ സാഹിത്യകാരന്റെ പുതിയ സൃഷ്ടിയുടെ പേരില്‍ മര്‍ദ്ദനം, മര്‍ദ്ദിച്ചത് പുതിയ പുസ്തകത്തിന്റെ പേരുമായി ബന്ധപ്പെട്ട്

പുതിയതായി പ്രസിദ്ധീകരിക്കാനിരുന്ന പുസ്തകത്തിനു പേര് നല്‍കിയതിന്റെ പേരില്‍ യുവസാഹിത്യകാരന്‍ പി ജിംഷാറിനെ യുവാക്കള്‍ ആക്രമിച്ചു. 'പടച്ചോന്റെ ചിത്രപ്രദര്‍ശനം' എന്ന പുതിയ പുസ്തകം ഡിസി ബുക്ക്‌സ് പ്രസിദ്ധീകരികരിക്കാനിരിക്കെയാണ് എഴുത്തുകാരന് മര്‍ദ്ദനമേറ്റത്.
ഇന്നലെ രാത്രി ഉപ്പയുടെ ഉമ്മയെ കണ്ടശേഷം കൂനംമൂച്ചിയില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങി വരികയായിരുന്ന ജിംഷാര്‍ ബസ് ഇല്ലായിരുന്നതിനാല്‍ മറ്റൊരാളുടെ ബൈക്കില്‍ കൂറ്റനാടെത്തി ബസ് കാത്ത് നില്‍ക്കുമ്പോഴായിരുന്നു അക്രമണം നടന്നത്. ഒരാള്‍ വന്ന് പരിചയ ഭാവത്തില്‍ സംസാരിച്ചു പിന്നീട് മൂന്നു പേര്‍കൂടി പെട്ടെന്ന് വരുകയും നീ പടച്ചോനെ കുറിച്ച് എഴുതുമല്ലേടാ എന്ന് ചോദിച്ച് അക്രമിക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ തളര്‍ന്ന് നിലത്തുവീണ ജിംഷാറിനെ ഉപേക്ഷിച്ച് സംഘം ഓടിമറയുകയും ചെയ്തു. സംഘം ജിംഷാറിനെ നിലത്തിട്ട് ചവിട്ടി നടുവിനാണ് പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ കൂട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ജിംഷാറിനെ തൃത്താല കൂറ്റനാട് മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ജിംഷാര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് ;
'പടച്ചോന്റെ ചിത്ര പ്രദര്‍ശനം' പുസ്തകത്തിന്റെ കവര്‍ ജിംഷാര്‍ വാട്ട്സപ്പ് ഡിപിയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വാട്ട്സപ്പില്‍ ഭീഷണിയുണ്ടായിരുന്നതായി ജിംഷാര്‍ പറഞ്ഞിരുന്നു. തന്നെ മര്‍ദ്ദിച്ചത് പോപ്പുലര്‍ഫ്രണ്ട്കാരാണെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജിംഷാര്‍ പറഞ്ഞു. പടച്ചവന്‍ എന്ന വാക്ക് ഉപയോഗിച്ചത് എന്തിനാണെന്ന് ചോദിച്ചായിരുന്നു ആക്രമണം. ആ വാക്കിന്റെ അര്‍ത്ഥം അറിയാത്തവരാണ് തന്നെ മര്‍ദ്ദിച്ചതെന്നും പ്രസ്തുത വാക്ക് ചില മത തീവ്രവാദികളുടെ മാത്രം കുത്തകയല്ലെന്നും ജിംഷാര്‍ പറഞ്ഞു.
ജിംഷാറിന് ആക്രമിച്ച സംഭവത്തില്‍ ചാലിശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇന്നു രാവിലെ ജിംഷാറിന്റെ വിശദമായ മൊഴിയെടുക്കുമെന്ന് ചാലിശ്ശേരി സബ് ഇന്‍സ്പെക്ടര്‍ സി.ആര്‍ രാാജേഷ്‌കുമാര്‍ അറിയിച്ചു.
അടുത്തമാസം അഞ്ചാം തീയതി എറണാകുളത്ത് നടക്കുന്ന പുസ്തകോത്സവത്തില്‍ ഡി.സി.ബുക്‌സ് പുറത്തിറക്കുന്ന 'പടച്ചോന്റെ ചിത്രപ്രദര്‍ശന'ത്തില്‍ ഒമ്പത് ചെറുകഥകളാണുള്ളത്.
1. പടച്ചോന്റെ ചിത്രപ്രദര്‍ശനം
2. തൊട്ടാവാടി (Touch me not )
3. ആങ്ക് ഗ്രി ഫ്രോഗ് - ഗട്ടറില്‍ ഒരു തവള
4. ഉപ്പിലിട്ടത്
5. മേഘങ്ങള്‍ നിറച്ചുവെച്ച സിഗരറ്റുകള്‍
6. മരണം പ്രമേയമാക്കിയ ഒരു ന്യൂജനറേഷന്‍ കഥ
7. ഫീമെയില്‍ ഫാക്ടറി
8. ചുവന്ന കലണ്ടറിലെ ഇരുപത്തിയെട്ടാം ദിവസം
9.മുണ്ടന്‍പറമ്പിലെ ചെങ്കൊടി കണ്ട ബദര്‍ യുദ്ധം.
https://www.facebook.com/Malayalivartha